ബിരിയാണിയില്‍ മുട്ടയും പപ്പടവുമില്ല; ദമ്പതികള്‍ക്ക് യുവാവിന്റെ മര്‍ദനം

തൃശൂര്‍-ബിരിയാണിയില്‍ മുട്ടയും പപ്പടവുമില്ലെന്ന് ആരോപിച്ച് ഹോട്ടലുടമകളായ ദമ്പതികളെ യുവാവ് മര്‍ദിച്ചതായി പരാതി.
കുന്നംകുളം ചൂണ്ടലില്‍ കറി ആന്‍ഡ് കോ എന്ന ഹോട്ടല്‍ നടത്തുന്ന ദമ്പതികളെയാണ് യുവാവ് ആക്രമിച്ചത്. ആക്രമണത്തില്‍ തിരുവനന്തപുരം സ്വദേശിയായ സുധി (42), ഭാര്യ ദിവ്യ (40) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുമ്പ് പൈപ്പ് കൊണ്ട് സുധിയുടെ തലയ്ക്ക് അടിയേറ്റു.
ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്ന് പരാതി പറഞ്ഞപ്പോള്‍ ദിവ്യ ഇത് നല്‍കിയിരുന്നുവെന്ന് പറയുന്നു. പിന്നാലെ കൈ കഴുകുന്ന സ്ഥലം വൃത്തിയല്ലെന്നായി യുവാവ്. ഇതുപറഞ്ഞ് ദിവ്യയുമായി കയര്‍ക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തു. സുധി ചോദ്യം ചെയ്തതോടെ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പുറകെ ഓടിയ സുധിയെ അടിച്ചു വീഴ്ത്തി സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് പൈപ്പ് എടുത്ത് തലക്കടിക്കുകയായിരുന്നെന്നാണ് ദമ്ബതികളുടെ മൊഴി.
സുധിയുടെ തലയില്‍ ആഴത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് എട്ട് തുന്നലുകളുണ്ട്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൂണ്ടല്‍ പുതുശ്ശേരി സ്വദേശിയാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News