Sorry, you need to enable JavaScript to visit this website.

ക്രൈസ്തവ, മുസ്ലിം പിടിവാശി ഇനി നടപ്പില്ല, തീവ്രവാദം അവരുടെ നാശത്തിനെന്നും വി.എച്ച്.പി

ഇന്‍ഡോര്‍-ലോകമെമ്പാടുമുള്ള ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദികളെന്ന് ചൂണ്ടിക്കാട്ടി  മതതീവ്രവാദത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്  പ്രമേയം പാസാക്കി. മതപരിവര്‍ത്തനം തടയുന്നതിന് കര്‍ശന നിയമം  പാസാക്കണമെന്നും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടതായി  ഭാരവാഹികള്‍ പറഞ്ഞു.
ഞായറാഴ്ച സമാപിച്ച വിഎച്ച്പിയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെയും ഗവേണിംഗ് കൗണ്‍സിലിന്റെയും മൂന്ന് ദിവസത്തെ യോഗത്തിലാണ് പമേയം പാസാക്കുകയും ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തത്.
മതപരമായ മേധാവിത്തവും ദൂഷ്യഫലങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ സുപ്രധാന പ്രമേയമാണ് പാസാക്കിയതെന്ന് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്റെ മതം മാത്രമാണ് ശരി, മറ്റുള്ളവര്‍ അംഗീകരിക്കണം, ഇല്ലെങ്കില്‍ അവരെ ഇല്ലാതാക്കാന്‍ എനിക്ക് ദൈവിക കല്‍പ്പനയുണ്ട് എന്ന ചില പാരമ്പര്യങ്ങളുടെ പ്രഖ്യാപനങ്ങള്‍ മനുഷ്യരാശിക്ക് സ്വീകാര്യമല്ലെന്ന് പ്രമേയം വ്യക്തമാക്കി. ഇത്തരം സ്വര്‍ഗീയ കല്‍പ്പനകളുണ്ടെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ലോകത്തിലെ പല പുരാതന നാഗരികതകളെയും നശിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍, നിരവധി നൂറ്റാണ്ടുകളുടെ വിഷലിപ്തമായ അനുഭവങ്ങള്‍ക്കിടയിലും മരുഭൂമിയിലെ പാരമ്പര്യങ്ങളുടെ മതതീവ്രതയും പിടിവാശിയും ഇന്നും ലോകത്തിന് മുഴുവന്‍ വെല്ലുവിളിയായി തുടരുകയാണ്. ലോകത്ത് ഓരോ ദിവസവും അവിടെയും ഇവിടെയും നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് ഈ തീവ്രവാദിളാണ് ഉത്തരവാദികള്‍-പ്രമേയത്തില്‍ പറഞ്ഞു.
ലൗ ജിഹാദിലൂടെ അമുസ്‌ലിം സ്ത്രീകള്‍ക്ക് നേരെയുള്ള മനുഷ്യത്വരഹിതമായ അതിക്രമങ്ങളുടെ പരമ്പരയും തലവെട്ടുന്ന സംഘങ്ങളുടെ ജിഹാദി ആക്ടിവിസവും മതതീവ്രവാദത്തിന്റെ ക്രൂരമായ മുഖങ്ങളാണെന്നും വിഎച്ച്പി പ്രസ്താവനയില്‍ പറഞ്ഞു. .
മതപരമായ പിടിവാശിയുടെ വിഷ ഫലങ്ങളെ നേരിടാന്‍ ആഗോള തലത്തില്‍ സമഗ്രമായ നയം രൂപീകരിക്കേണ്ടതുണ്ടെന്ന് അലോക് കുമാര്‍ പറഞ്ഞു.
അക്രമം, കൊള്ള, ബലാത്സംഗം, കൊലപാതകം എന്നിവ ഇസ്ലാമിലെ വലിയൊരു വിഭാഗം ജിഹാദിന്റെ പേരില്‍ ആയുധമാക്കുന്നുണ്ടെന്നും  ഇനിയിത് നടപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതത്തിന്റെ ഒരു ഭാഗവും ദാറുല്‍ ഇസ്‌ലാം ആക്കാന്‍ അനുവദിക്കില്ല. വിഎച്ച്പി, ബജ്‌റംഗ്ദള്‍, ദുര്‍ഗ്ഗ വാഹിനി എന്നിവയും സമൂഹത്തിലെ ആദരണീയരായ സന്യാസിമാരും ചിന്തകരും ഇതിനെതിരെ ശക്തമായി പോരാടുകയാണ്. ഞങ്ങള്‍ ഈ ജോലി വേഗത്തിലാക്കും- അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യന്‍ മിഷനറിമാരില്‍ വലിയൊരു വിഭാഗം സാമൂഹിക ശത്രുതയും ഭീകരതയും വളര്‍ത്തുകയാണ്. ബലപ്രയോഗം, വഞ്ചന, വശീകരണ തന്ത്രങ്ങള്‍ എന്നിവയിലൂടെ ആളുകളെ പരിവര്‍ത്തനം ചെയ്യുക എന്നതും അവരുടെ അജണ്ടയിലുണ്ട്. വികസനത്തിന് പകരം ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളുടെ മതതീവ്രവാദം ആത്മഹത്യാപരമാണെന്ന് തെളിയിക്കുമെന്ന് വിഎച്ച്പി പ്രസ്താവനയില്‍ പറഞ്ഞു.
തീവ്രവാദികളെ മാറ്റി വികസനത്തിനും യോജിപ്പുള്ള സഹവര്‍ത്തിത്വത്തിനും വേണ്ടി നിലകൊള്ളുന്ന വിവേകവും യുക്തിബോധവുമുള്ള നേതൃത്വത്തെ അവര്‍  കൊണ്ടുവരണം. ദേശവിരുദ്ധ പ്രവണതകളെ സംരക്ഷിക്കരുതെന്നും പെട്ടെന്നുള്ള നേട്ടങ്ങള്‍ക്കായി ഭാവി നശിപ്പിക്കരുതെന്നും വിഎച്ച്പിയുടെ ട്രസ്റ്റി ബോര്‍ഡ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും അഭ്യര്‍ത്ഥിച്ചു. മതപരമായ പിടിവാശിയും വിഘടനവാദ നേതൃത്വവും തകര്‍ക്കാനും സമൂഹത്തെ സൗഹാര്‍ദ്ദത്തിലേക്കും വികസനത്തിലേക്കും കൊണ്ടുപോകുന്ന തുറന്ന മനസ്സുള്ള നേതൃത്വത്തെ പിന്തുണക്കാനും പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.
ഒറ്റപ്പെടലും തീവ്രവാദവും വിഘടനവാദവും പഠിപ്പിക്കുന്ന മദ്രസകളെയും മിഷനറി സ്‌കൂളുകളെയും നിയന്ത്രിക്കാനും വികസനത്തിനും യോജിപ്പുള്ള വിദ്യാഭ്യാസത്തിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോട് വിഎച്ച്പി അഭ്യര്‍ത്ഥിച്ചു.
മതപരിവര്‍ത്തനങ്ങളും മതപരമായ പിടിവാശിയും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായ നിയമം കൊണ്ടുവരണം. ഇതോടൊപ്പം, രാജ്യത്തുടനീളം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുകയും വേണം.
നിലവില്‍, വിഎച്ച്പി 30 രാജ്യങ്ങളില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 24 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍  മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ഏകോപന യോഗത്തില്‍ പങ്കെടുത്തു. എത്തിയിരുന്നു. ലോകമെമ്പാടും പ്രകൃതിയോടും ജീവനോടും ഉള്ള ആദരവിന്റെ ഫലമായി ഹിന്ദു ധര്‍മ്മത്തോടുള്ള ആദരവ് വര്‍ധിച്ചുവരികയാണ്.
2024ല്‍ വിഎച്ച്പി 60 വര്‍ഷം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News