ചുംബനരംഗങ്ങളില്‍ അഭിനയിച്ച ശേഷം കരയാറുണ്ടെന്ന് നടി അഞ്ജലി

ചുംബന സീനികളടക്കമുള്ള ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുക വലിയ പ്രയാസമാണെന്നും ചുംബന രംഗങ്ങള്‍ക്കുശേഷം കരയാറുണ്ടെന്നും വെളിപ്പെടുത്തി തെന്നിന്ത്യന്‍ നടി അഞ്ജലി. എത്രത്തോളം പോകാന്‍ കഴിയുമെന്ന് അറിയില്ലെന്നും തന്റെ കംഫര്‍ട്ട് സോണ്‍ എത്രത്തോളമാണെന്ന് തനിക്കറിയില്ലെന്നും യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അഞ്ജലി. തെലുഗാണ് അഞ്ജലിയുടെ മാതൃഭാഷയെങ്കിലും തമിഴിലൂടെയാണ് അഞ്ജലി താരമായി മാറിയത്.
തന്റെ പുതിയ വെബ് സീരീസായ ദ ഫാളിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മനസ്സ തുറന്നത്. ചുംബനം രംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോകുമെന്നും അവിടെയിരുന്ന് കുറേ നേരം കരഞ്ഞ ശേഷമാണ് താന്‍ തിരികെ ഷോട്ടിലേക്ക് വരികയെന്നുമാണ് അഞ്ജലി പറയുന്നത്. ലിപ് ലോക്ക് രംഗമാകുമ്പോള്‍ ഒരു പരിധിയ്ക്ക് അപ്പുറത്തേക്ക് പോകില്ലെന്ന് അറിയാമെന്നും അഞ്ജലി പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News