VIDEO - ഇതാണ് തെരുവിലെ പെൺകുട്ടിയുടെ ഫുട്‌ബോൾ കവിത

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ദോഹ-ഫുട്‌ബോളിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തെ  മൊറോക്കോ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതിന്റെ ആഘോഷമായിരുന്നു ദോഹയിലെ സൂഖ് വാഖിഫിൽ. എല്ലാ ദിവസവും രാത്രി ആഘോഷമുണ്ടാകാറുണ്ടെങ്കിലും പ്രതീക്ഷിക്കാത്ത അട്ടിമറി വിജയങ്ങളിൽ സൂഖ് വാഖിഫിലെ ആഘോഷത്തിന് ആവേശം കൂടും. ടീമിന്റെ പതാക പുതച്ച് സൂഖിൽ ഉടനീളം ആരാധകരെ കാണാം. ജയിച്ചവർക്കൊപ്പം തോറ്റവരുമുണ്ടാകും. കളിയിലെ തോൽവിയുടെ ദുഖം വിജയിച്ചവർക്കൊപ്പം ആഘോഷിച്ച് മറക്കും. തോറ്റവരെയും കൂടെക്കൂട്ടി ആഘോഷം പങ്കിടുന്ന മനോഹരമായ ദൃശ്യം സമ്മാനിക്കുന്നുണ്ട്് ഖത്തർ ലോകകപ്പ് ഫുട്‌ബോൾ. മൊറോക്കോ വിജയിച്ച രാത്രി സൂഖ് വാഫിഖിൽ ആൺ കുട്ടികൾക്കൊപ്പം ഫുട്‌ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന ഒരു പെൺകുട്ടിയെയും കണ്ടു. പന്തു നിലത്തുവീഴാതെ മിനിറ്റുകളോളും കാലിലും തലയിലും ചുമലിലുമെടുത്ത് അവൾ കാണികളുടെ കയ്യടി വാങ്ങി. തൊട്ടപ്പുറത്ത് കനത്ത ശബ്ദത്തിലുള്ള പാട്ടിനും നൃത്തത്തിനുമിടയിലും ഈ പെൺകുട്ടിയുടെ ഫുട്‌ബോൾ കാഴ്ചകൾക്കായിരുന്നു കാണികൾ കൂട്ടംകൂടിയത്.

Latest News