Sorry, you need to enable JavaScript to visit this website.

തോക്കല്ല പ്രശ്‌നം തോക്കെടുത്തവന്റെ മതമാണ് പ്രശ്‌നം

തോക്കും മാരാകായുധങ്ങളും പരസ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച്  സാമുദായിക സംഘര്‍ഷത്തിന് വഴിവെക്കും വിധം വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രതീശ് വിശ്വനാഥിനെതിരെ ഗൗരവതരമായ ഒരു നടപടിയും സ്വീകരിക്കാത്ത സഖാവ് പിണറായിയുടെ കേരളാ പോലീസിതാ  ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ കാസര്‍കോട്ടുകാരന്‍ ശമീറിനെ കലാപകാരിയാക്കി ചിത്രീകരിച്ച് കേസെടുത്തിരിക്കുന്നു.
കലാപ ശ്രമത്തിന്റെ പേരില്‍ 153 ാം വകുപ്പാണ് പോലീസ്  ശമീറിന് മേല്‍ ചുമത്തിയിരിക്കുന്നത് .പട്ടിക്കൂട്ടത്തിന്റെ ഉപദ്രവത്തില്‍ നിന്നും മദ്‌റസ കുട്ടികള്‍ക്ക് കാവലെന്ന നിലയിലാണ് ശമീര്‍ തന്റെ എയര്‍ഗണ്‍ പ്രദര്‍ശിപ്പിച്ചതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
സംഘ് പരിവാര്‍ ആയുധ പരിശീലനത്തിനും ആയുധ പ്രകടനത്തിനും
പ്രകോപനപരമായ മുദ്രാവാക്യത്തിനും അതുവഴി വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കും
കേരളത്തില്‍ കളമൊരുക്കുന്ന പിണറായിയുടെ പോലീസ് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണോ ,കളിത്തോക്കോ ഉപയോഗിക്കുന്നത് മുസ്ലിമായാല്‍
കലാപ ശ്രമമായും അവരുടെ പ്രകടനങ്ങളിലെ മുദ്രാവാക്യങ്ങള്‍
തീവ്രവാദ പ്രവര്‍ത്തനമായും ചിത്രീകരിച്ച് കേസെടുക്കുന്ന
ഈ  ഇരട്ടത്താപ്പ് ഇടത് സംഘ് അവിഹിത ഇടപാടുകളുടെ അപകടകരമായ പ്രത്യഘാതമാണ് .
ഈ അവിഹിത ബന്ധത്തിന് കുറച്ച് കാലങ്ങളായി  വില കൊടുക്കേണ്ടി വരുന്നത് മുസ്ലിം ജനവിഭാഗങ്ങളാണ്, ഇസ്ലാമോഫോബിക്കായ സമീപനം
അവസാനിപ്പിക്കാനും ആഭ്യന്തര വകുപ്പിലെ സംഘ് സ്വാധീനത്തെ പറിച്ചെറിയാനും സി.പി.എമ്മിന് ഇനിയും കഴിഞ്ഞില്ലെങ്കില്‍ നഷ്ടം ഏതെങ്കിലും മതവിഭാഗത്തില്‍ മാത്രം പരിമിതപ്പെടുകയില്ല. മതേതര കേരളത്തിനും കേരളീയര്‍ക്കുമായിരിക്കും......

 

Latest News