Sorry, you need to enable JavaScript to visit this website.

പീഡനമാണോ അതോ സുഖം തേടിയുള്ള പോക്കാണോ-അഡ്വ.ദീപ ജോസഫ്

അഡ്വ.ദീപ ജോസഫിന്റെ ഫേസ് ബുക്ക് പോസ്റ്റ്
കേരളത്തിലെ പീഡനങ്ങള്‍ പുറത്തറിയാന്‍ വര്‍ഷങ്ങള്‍ എടുക്കും കൂടാതെ 3 കാര്യങ്ങള്‍ വളരെ സാധാരണമാണ്..
പേരും പ്രശസ്തിയുംപണവും ഉള്ള പുരുഷന്മാരെ മാത്രം ലക്ഷ്യം വച്ചുള്ള ഒരു പ്രത്യേക രോഗമാണ് ഈ പീഡനങ്ങള്‍..

ആഡംബര ഹോട്ടലിലും മേല്പറഞ്ഞ ഗുണങ്ങള്‍ ഉള്ള പുരുഷന്‍ ഒറ്റയ്ക്ക് താമസിക്കുന്ന മുറികളിലും ഒക്കെ പോയിട്ട് പലതു കഴിഞ്ഞപ്പോള്‍ മാത്രം അത് പീഡനം ആണെന്ന് തിരിച്ചറിയുന്ന പ്രമുഖ സ്ത്രീപക്ഷം ഒന്ന് കേള്‍ക്കണേ..

അടക്കവും ഒതുക്കവും ഉള്ള പെണ്ണുങ്ങള്‍ ഇങ്ങനെ തിണ്ണ നിരങ്ങാന്‍ പോകില്ല. ഹോട്ടലില്‍ സംസാരിക്കാന്‍ ലോബി ഉണ്ടാവുമല്ലോ.. വീട്ടില്‍ സിറ്റ് ഔട്ട്, ലിവിങ് റൂം, ഓഫീസ് റൂം, ഗസ്റ്റ് റൂം, ഇതൊക്കെ മറി കടന്നു ബെഡ് റൂമില്‍ എത്തിയിട്ട് പീഡനം എന്ന് പേര് വിളിക്കാന്‍ നാണമില്ലേ?

പ്രായ പൂര്‍ത്തി ആകും മുന്നേ തന്നെ ഗുഡ് ടച്ച്  ബാഡ് ടച്ച് ഒക്കെ തിരിച്ചറിയാന്‍ ഏതൊരു പെണ്‍കുട്ടിക്കും കഴിയും.. പക്ഷെ നിങ്ങള്‍ ഏതു വിഭാഗത്തില്‍ പെടും എന്നതിനെ കുറിച്ചു എനിക്ക് യാതൊരു ധാരണയും ഇല്ല. മാനം പോയിട്ട് മോങ്ങുന്നത് സദാചാരത്തിന്റെ ഭാഗമാണോ?

ഈ കേസുകളില്‍ എല്ലാം പുരുഷന്‍ ഈ സ്ത്രീകളുടെ സീമയില്‍ പെട്ട സ്ഥലത്തു പോയി അല്ല മറിച്ചു പുരുഷന്‍ പറയുന്ന സ്ഥലത്തു പീഡിപ്പിക്കാന്‍ ചെന്നു കൊടുക്കും എന്നതാണ്.. അതന്വേഷിക്കാന്‍ കുറേ പോലീസ് വൃന്ദവും. ഒരു പെണ്‍കുഞ്ഞു പീഡിപ്പിക്കപ്പെട്ടാല്‍ ഇത്ര നല്ലൊരു കുറ്റപത്രം നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ സന്മനസ്സ് കാണിക്കുന്ന മെനക്കെടുന്ന എത്ര ഏമാന്‍മാരുണ്ട്??

പാശ്ചാത്യവല്‍ക്കരണം ഉള്‍ക്കൊള്ളുമ്പോള്‍ അതിനിടയില്‍ പീഡനവും പരാതിയും ഉണ്ടാകരുത്. അതല്ലെങ്കില്‍ ആദ്യ തവണ തന്നെ ഓരോ സ്ത്രീയും മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടി ഇരിക്കുന്നു അത് പീഡനം ആണോ അതൊ സുഖം തേടിയുള്ള പോക്കായിരുന്നോ എന്ന്..

കാരണം അബദ്ധവാശാല്‍ ഉറക്കഗുളികയോ മയക്കുമരുന്നോ കഴിപ്പിച്ചു കാര്യം കാണുന്ന കാലമാടന്മാരുടെ കാലം കൂടെ ആണിതെന്നു ഞാന്‍ മറക്കുന്നില്ല..

എന്തായാലും എല്ലാം വിചിത്രം... സാക്ഷരകേരളത്തിന്റെ ഒരവസ്ഥയേ... സമ്മതിക്കണം. ഫെമിനിസം ഇങ്ങനെയും പഠിപ്പിക്കുന്നുണ്ടോ? പേരും പണവും പ്രശസ്തിയുമുള്ള ആളുകള്‍ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട..

 ഇങ്ങനെ ഉള്ള കേസുകളില്‍ രണ്ടു കൂട്ടര്‍ക്കും തുല്യ നീതി വേണം.. ഒരാളുടെ പേര്മാത്രം ഒളിച്ചു വെക്കുന്നതില്‍ എന്തു മെന്മയാണുള്ളത്? അല്ലെങ്കില്‍ കേസ് അന്വേഷണം സത്യസന്ധമായി പൂര്‍ത്തിആകും വരെ ആരുടെയും പേരുകള്‍ പുറത്ത് വരാന്‍ പാടില്ല.. എന്ത് കൊണ്ടു ഇങ്ങനെ  നിയമ വ്യവസ്ഥിതിയില്‍ ഒരു മാറ്റം വരുത്തിക്കൂടാ??

 

 

Latest News