Sorry, you need to enable JavaScript to visit this website.

കമല സുരയ്യയുടെ പേരില്‍ ഒരു പള്ളി

കൊല്ലം ചിന്നക്കടയിലെ കമല സുരയ്യ  മസ്ജിദിനെ കുറിച്ചുള്ള  എഴുത്തുകാരി ഫാത്തിമ സലീമിന്റെ കുറിപ്പ് വീണ്ടും ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കയാണ് പ്രശസ്ത എഴുത്തുകാരന്‍ ജമാല്‍ കൊച്ചങ്ങാടി.
ഫാത്തിമ സലീമിന്റെ കുറിപ്പ് വായിക്കാം.


VIDEO അയാളെ കോടതി റിമാന്‍ഡ് ചെയ്തു; അകമ്പടിയായി പെര്‍ഫെക്ട് ഒകെ പാട്ടും

സ്മാരകശിലകള്‍.
....................,...........
കൊല്ലം ചിന്നക്കട, ബീച്ച് റോഡില്‍  'ബാറ്റാ'
ഷോറൂമിനടുത്തു ഒരു ചെറിയ ഊടുവഴിയിലാണ് അല്പം കൗതുകം ജനിപ്പിക്കുന്ന 'കമല സുരയ്യ മസ്ജിദ് ' എന്ന പേരെഴുതിയ ബോര്‍ഡ് കണ്ടത്. അതിനുള്ളിലേക്കുള്ള ഇടുക്കുവഴിയിലൂടെ നടന്നാല്‍ , ഒരു റെയില്‍വേ ക്രോസ്സ്. അതിനിപ്പുറം വലതുവശത്തായി 'ആമി' എന്ന ഓമനപ്പേരോര്‍മ്മിപ്പിച്ചുകൊണ്ട് മനോഹരമായ ഒരു കൊച്ചു പള്ളി.
വൃത്തിയുള്ള അങ്കണത്തിന്റെ പുറത്ത് പാദരക്ഷകള്‍. നമസ്‌കാരസമയമല്ലാത്തതിനാല്‍ പ്രധാന പുരോഹിതനില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2021/04/25/kamala3.jpg
എട്ടു വര്‍ഷമായത്രേ പള്ളി തുടങ്ങിയിട്ട്. നൂറുപേരെ ഉള്‍ക്കൊള്ളാവുന്ന ജുമാ നമസ്‌കാരം ഇപ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു ആളെ കുറച്ചാണ് നിര്‍വഹിക്കുന്നത്. സുന്നിയെന്നോ, ജമാഅത്തെ ഇസ്‌ലാമിയെന്നോ, ഷിയാ എന്നോ വകഭേദമില്ലാതെ ആര്‍ക്കും ഇവിടെ ആരാധനയില്‍ പങ്കെടുക്കാം. എന്തുകൊണ്ട്   'കമല സുരയ്യ '  എന്ന വ്യക്തിയെ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന്,   'ഇസ്‌ലാം മതത്തേക്കുറിച്ച് ആഴത്തില്‍ പഠിച്ച് മതം മാറിയ, ലോകപ്രശസ്ത യായ സാഹിത്യകാരി ' എന്ന് മറുപടി വന്നു. ഇസ്‌ലാം മതത്തില്‍ അവര്‍ക്കുള്ള അവഗാഹത്തെ പരാമര്‍ശിക്കുന്ന പുസ്തകങ്ങള്‍ ഏതെങ്കിലും പള്ളിയില്‍ റഫറന്‍സിനായോ മറ്റോ ഉണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു മറുപടി.
ഹിജാബില്‍ ആയാലും, അല്ലെങ്കിലും മലയാളത്തിന്റെ പ്രിയകവയിത്രിയുടെ സ്മാരകം കണ്ട സന്തോഷത്തില്‍ മടങ്ങുമ്പോള്‍ , അസ്തമന സൂര്യന്റെ വെളിച്ചത്തില്‍, ചില്ലുകൂട്ടില്‍ ,
 ശ്രീ നാരായണഗുരുവിന്റെ ശില്പം..

https://www.malayalamnewsdaily.com/sites/default/files/2021/04/25/surayya2.jpg

 

Latest News