Sorry, you need to enable JavaScript to visit this website.

കേരള സർക്കാരിനോട് പ്രവാസികളുടെ സിംപിള്‍ ചോദ്യങ്ങള്‍

ബഷീർ വള്ളിക്കുന്നിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്

പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ വിഷയത്തിൽ വളരെ സിംപിളായ ചില ചോദ്യങ്ങളാണ് കേരള സർക്കാരിനോട് ചോദിക്കാനുള്ളത്.

1) ഈ ഉത്തരവ് ഇറക്കിയിട്ടുള്ളത് കേരളമാണ്. നിങ്ങൾ കേന്ദ്രത്തോട് ഈ വിഷയത്തിൽ എന്ത് ചർച്ചയാണ് നടത്താൻ പോകുന്നത്. നിങ്ങൾ ഇറക്കിയ ഉത്തരവിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ ഇങ്ങനെയൊരു ചർച്ചാ നാടകത്തിന്റെ ആവശ്യമെന്ത്?

2) വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്ന വന്ദേ ഭാരത് ഫ്‌ളൈറ്റുകളിൽ ഇല്ലാത്ത എന്ത് കോവിഡ് ഭീഷണിയാണ് ഗൾഫിൽ നിന്ന് വരുന്ന ചാർട്ടേർഡ് ഫ്‌ളൈറ്റുകൾക്ക് മാത്രമായി ഉള്ളത്?.

3) കോവിഡ് പടർന്ന് പിടിച്ച സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന ആയിരക്കണക്കിന് മനുഷ്യർക്കില്ലാത്ത ടെസ്റ്റ് ചാർട്ടേർഡ് ഫ്‌ളൈറ്റുകൾക്ക് മാത്രം ബാധമാക്കുന്നതിലുള്ള ലോജിക്ക് എന്താണ്?

4) കോവിഡ് പോസിറ്റീവായ ആളുകളെ പ്രത്യേക വിമാനത്തിൽ കൊണ്ട് വരുമെന്ന് പറയുന്നതിന്റെ പ്രായോഗികത എന്താണ്?. ഏത് രാജ്യത്ത് നിന്നാണ് പോസിറ്റീവ് ആയ ആളുകൾക്ക് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യാൻ സാധിക്കുക. അത്തരം ആളുകളെ വിദേശ രാജ്യങ്ങളുടെ ക്വാറന്റൈൻ നിബന്ധനകൾ ഭേദിച്ച് കൊണ്ട് കേരളത്തിലേക്ക് കൊണ്ട് വരാനുള്ള എന്ത് പദ്ധതിയാണ് നിങ്ങളുടെ കൈവശമുള്ളത്?

5) ഗൾഫിൽ വെച്ച് നടത്തൂ എന്ന് നിങ്ങൾ പറയുന്ന ഈ കോവിഡ് ടെസ്റ്റുകൾ വന്നിറങ്ങുന്ന എല്ലാ യാത്രക്കാർക്കും നമ്മുടെ വിമാനത്താവളങ്ങളിൽ നിന്ന് തന്നെ ചെയ്യുവാനുള്ള സാധ്യതകളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?. പ്രവാസികളെ പെരുവഴിയിൽ ആക്കുന്നതിന് പകരം അതിനുള്ള സാധ്യതകളല്ലേ നോക്കേണ്ടത്?

6) പല രാജ്യങ്ങളിലും അതീവ രോഗലക്ഷണങ്ങളുള്ള ആളുകൾക്ക് മാത്രം നടത്തിക്കിട്ടുന്ന കോവിഡ് ടെസ്റ്റുകൾ യാത്ര ചെയ്യുന്ന എല്ലാവർക്കും വേണമെന്ന് നിർബന്ധം പിടിക്കുമ്പോൾ കണ്ണീരും ഭീതിയും കൊണ്ട് ജീവിതം ഇരുളടയുന്ന മനുഷ്യരെക്കുറിച്ച് നിങ്ങൾക്ക് യാതൊരു കൺസേണും ഇല്ലേ?.

ഈ ചോദ്യങ്ങൾക്കൊന്നും ലോജിക്കലായ ഒരു ഉത്തരം നൽകാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ ചെയ്യേണ്ടത് ഒരേ ഒരു കാര്യമാണ്..

നിങ്ങൾ പുറത്തിറക്കിയ ഉത്തരവ് നിങ്ങൾ തന്നെ പിൻവലിക്കുക.

Latest News