അയാള്‍ കാപട്യക്കാരനാണെന്ന് ഗീതയിലുണ്ട്; മോഡിയെ ട്രോളി സന്ദീപാനന്ദഗിരി

തിരുവനന്തപുരം- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേദാര്‍നാഥ് ധ്യാനത്തെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി. ഭഗവത് ഗീതയിലെ കര്‍മയോഗ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.  

ഏതൊരു വിഡ്ഢിയാണോ കൈകാലുകള്‍ മുതലായ കര്‍മ്മേന്ദ്രിയങ്ങളെ അടക്കിവെച്ച് മനസ്സില്‍ ഇന്ദ്രിയ വിഷയങ്ങളെ സ്മരിച്ചുകൊണ്ടിരിക്കുന്നത് അയാള്‍ മിഥ്യാചാരന്‍ എന്നറിയപ്പെടുന്നു എന്നര്‍ത്ഥം വരുന്ന ശ്ലോകമാണ് സന്ദീപാനന്ദഗിരി മോദിയെ ട്രോളാനായി ഉപയോഗിച്ചിരിക്കുന്നത്. സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കാതെ ധ്യാനനിരതനാകുന്ന കാപട്യക്കാരനാണ് മോഡിയെന്നാണ് ആത്മീയ ട്രോളിലെ വിമര്‍ശം.

http://malayalamnewsdaily.com/sites/default/files/2019/05/19/sandeepone.png  

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടം പൂര്‍ത്തിയാക്കിയാണ് പ്രധാനമന്ത്രി മോഡി കഴിഞ്ഞ ദിവസം കേദാര്‍നാഥില്‍ എത്തിയത്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചശേഷം അദ്ദേഹം സമീപത്തെ രുദ്രഗുഹയില്‍ ധ്യാനത്തിലേര്‍പ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ വരെ ഗുഹയില്‍നിന്ന് പുറത്തിറങ്ങിയ അദ്ദേഹം ക്ഷേത്രത്തിലെത്തിയ ഭക്തരെ അഭിസംബോധന ചെയ്ത ശേഷമാണ് ശബരീനാഥ് ദര്‍ശനത്തിനു പോയത്.

 

Latest News