കോഴിക്കോട്- അമേരിക്കയിലെ ടെക്സസ് എ ആന്റ് എം യൂണിവേഴ്സിറ്റിയിൽനിന്ന് എയ്റോസ്പേസ് എൻജിനീയറിംഗിൽ പി.എച്ച്.ഡി ലഭിച്ച കോഴിക്കോട് മേമുണ്ട ദിൽഷാദ് റൈഹാന്റെ കഥക്ക് ആത്മമവിശ്വാസത്തിന്റെ തിളക്കമുണ്ട്. സാധാരണ സ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കിയാണ് ചെന്നൈ ഐ.ഐ.ടി വഴി ആകാശനൗകകളെ പറ്റിയുള്ള പഠനത്തിന് പി.എച്ച്.ഡി ലഭിച്ചിരിക്കുന്നത്.
ദിൽഷാദിന്റെ കഥ പിതൃസഹോദരൻ ബക്കർ അബു വിവരിക്കുന്നു.
ഇത് ദില്‍ഷാദ് റൈഹാന്‍, എന്റെ ജേഷ്ഠൻ മുസ്തഫയുടെ മകൻ.
ദില്‍ഷാദിന് അമേരിക്കയിലെ Texas A&M University യില്‍ നിന്ന് Aerospace Engineeringല്‍ PhD ലഭിച്ചിരിക്കുന്നു. തീസിസിന്റെ വിഷയം
Particle Gaussian Mixture Filters for Nonlinear Non-Gaussian Bayesian Estimation.
വിഷയം പിടികിട്ടിയോ,,,, അതിലേക്ക് വരാം....
അവന്റെ രക്ഷിതാക്കളും, കുടുംബവും, പഠിപ്പിച്ച അദ്ധ്യാപകരും, സഹപാഠികളും, സുഹൃത്തുക്കളുമെല്ലാം ഈ ഒരു നിമിഷത്തില്‍ വളരെ സന്തോഷത്തിലാണ്. നമ്മുടെ വളര്‍ന്നു വരുന്ന കുട്ടികള്‍ക്കായി ദില്‍ഷാദിനെ കുറിച്ച് ഒരു ചെറിയ കുറിപ്പ് നിങ്ങളോടൊപ്പം ഇവിടെ പങ്ക് വെയ്ക്കാൻ താത്പര്യപ്പെടുന്നു.
സ്റ്റേറ്റ് സിലബസില്‍ , വടകര നഗരത്തിനു പുറത്ത് മേമുണ്ട ഹൈസ്കൂളില്‍ നിന്ന് പത്താംക്ലാസ്സും, മേമുണ്ട ഹയര്‍സെക്കന്‍ഡറിയില്‍ നിന്ന് പ്ലസ്റ്റുവും പാസായി ദില്‍ഷാദ് ചെന്നൈ ഐ ഐ ടി യില്‍ പോയ കഥക്കൊരു പിന്നാമ്പുറമുണ്ട്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കപ്പലില്‍ നിന്ന് നാട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ ജേഷ്ഠന് എന്നോട് സംസാരിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞു. അന്നേരമുള്ള സംസാരത്തിലാണ് അവന് പ്ലസ്റ്റു പാസായതും പ്രത്യേകിച്ച് ഒരു ട്യുഷനും പോവാതെ എഞ്ചിനീയറിങ്ങിനു റാങ്ക് കിട്ടിയെന്നതും അറിഞ്ഞത്.
വളരെ നല്ലത് എഞ്ചിനീയറിങ്ങിനു പഠിക്കട്ടെ എന്നായി ഞാന്‍.
“അവന് എന്‍ ഐ ടിയില്‍ ഒന്നും പോവാന്‍ ഉദ്ദേശിക്കുന്നില്ല ഐ ഐ ടിയില്‍ പോയി പഠിക്കണമെന്നാ പറയുന്നതെന്ന്” ചേട്ടന് മൂപ്പര്,
കിട്ടിയ സീറ്റിനു പോയി പഠിക്കുന്നതല്ലേ എന്ന എന്റെ ചോദ്യത്തിന് നീ തന്നെയാണ് ഐ ഐ ടി യില്‍ പോയി പഠിക്കാന്‍ പറഞ്ഞതെന്ന് ചേട്ടന് വീണ്ടും.
ഞാനോ? ഹേയ് ഞാന്‍ അങ്ങിനെയൊരു കാര്യമേ അവനോടു പറഞ്ഞിട്ടില്ല എന്ന് എന്റെ മറുപടി.
ചെറുപ്പത്തില്‍ നീ അവനോട് റോക്കറ്റ് എഞ്ചിനീയറിങ്ങിനെകുറിച്ച് സംസാരിച്ചതോര്‍മ്മയില്ലേ എന്നായി അവര്‍.
ദില്‍ഷാദ് ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്തോ മറ്റോ ഒരിക്കല്‍ സാറ്റലൈറ്റ്നെകുറിച്ചും റോക്കറ്റിനെകുറിച്ചും ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ അതൊക്കെ പഠിക്കാന്‍ ഐ ഐ ടി യില്‍ പോവെണ്ടിവരുമെന്നു ഞാന്‍ തട്ടിവിട്ടത് അപ്പോഴാണ് ഓര്‍മ്മ വന്നത് . ഹൈസ്കൂള്‍ വിദ്യാഭ്യാസമുള്ള രക്ഷിതാക്കളോ അല്ലെങ്കില്‍ ഞാനോ മറ്റോ ആയിരുന്നില്ല അവന്റെ മനസ്സില്‍ എയറോസ്പേസ് കൊണ്ടുവന്നത്. ഒരു വിദ്യാര്‍ത്ഥിയുടെ നിരീക്ഷണപാഠവും, അഭിരുചിയും, ലക്ഷ്യബോധവും അതില്‍ വലിയൊരു റോള്‍ കളിച്ചിട്ടുണ്ട്. അതിനെ മനസ്സിലാക്കുന്ന അന്തരീക്ഷം നമ്മള് സൃഷ്ടിച്ചു കൊടുത്താല്‍ അവര്‍ അവര്‍ക്കായി വളരാനുള്ള ഒരു വഴി കണ്ടെത്താതിരിക്കില്ല.
ആ സംസാരത്തിനു ശേഷം ജേഷ്ഠനും കുടുംബവും ഞാനും കൂടി അവനെ പാലാ Brilliant Study Centreല്‍ ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിങ്ങ്ന് കൊണ്ട്പോയി ചേര്‍ത്തു, അതിന്റെ ഫലമായി ചെന്നൈ ഐ ഐ ടി യില്‍ മെക്കാനിക് എഞ്ചിനീയറിങ്ങില്‍ അഡ്മിഷനും ലഭിച്ചു. തുടര്‍ന്ന് ടെക്സാസ് യുനിവേര്സിറ്റിയിലെ പഠനത്തോടൊപ്പം ഇപ്പോള്‍ PhD യില്‍ വരെ അത് വന്നെത്തിയിരിക്കുന്നു..
ഇന്നലെ ഞാന്‍ അവനോട് സംസാരിക്കുമ്പോള്‍ ഈ തീസീസിന്റെ വിഷയം എന്താണെന്ന് വിവരിക്കാവോ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതാണ്.
ശൂന്യാകാശത്ത് ഏകദേശം ആറു ലക്ഷത്തോളം ഉപയോഗശൂന്യമായ വസ്തുക്കള്‍ കറങ്ങിത്തിരിയുന്നുണ്ട്. സിമ്പിളായി പറഞ്ഞാല്‍ Space junk സ്പേസിലെ ചവറുകള്‍.
അത് de-commissioned സാറ്റലൈറ്റ്കളോ,സോളാര്‍ പാനലുകളോ,launching vehicleന്റെ അവശിഷ്ടങ്ങളോ,ടെസ്റ്റ് ചെയ്യപ്പെട്ട മിസ്സൈലുകളുടെ ബാക്കിപത്രങ്ങളോ എന്തുമാവാം.
കറങ്ങിത്തിരിയുന്ന ഈ Space junk ന്റെ ചലനവേഗതയും അതിന്റെ ലൊക്കേഷനും നിര്‍ണ്ണയിക്കുന്ന പ്രൊജെക്റ്റ് ആയിരുന്നു തീസിസ്. Space debris ന്റെ ചലനവേഗതയും ലൊക്കേഷനും അറിഞ്ഞാല്‍ ഭൂമിയില്‍ നിന്നും നമ്മള് വിക്ഷേപിക്കുന്ന ശൂന്യാകാശപേടകങ്ങള്ക്ക് സ്പേസ് മാലിന്യങ്ങളുമായി കൂട്ടിമുട്ടലുകള്‍ ഇല്ലാതെ അതിന്റെതായ പഥത്തിലേക്ക് സുഗമമായി സഞ്ചരിക്കാം.
സയന്‍സിന്റെ ഭാഷയാണ് ""കണക്ക്"" എന്ന് പറഞ്ഞ മഹാന് ഒരു മഹാ നമസ്കാരം ഇവിടെ പറയന്നു, കാരണം Atmospheric drag, solar wind ഒക്കെ കൂടി ഈ മാലിന്യങ്ങളുടെ സഞ്ചാരപഥം എപ്പോഴും അസ്ഥിരപ്പെടുത്തിക്കേണ്ടേയിരിക്കും, അവിടെയാണ്
സ്പേസ് നൌകകള്‍ക്ക് കണക്ക് കൂട്ടലുകള്‍ കൊണ്ട് Space collision ഇല്ലാതെ മറ്റ് ഗൃഹങ്ങളിലേക്ക് പോകാൻ ഭൂമിയിലിരുന്ന് നാം സുഗമമായ വഴി ഉണ്ടാക്കികൊടുക്കുന്നത്.
മക്കള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ നമ്മള് വഴി തിരിഞ്ഞു നടക്കാതെയിരുന്നാൽ, ആ ഒരനുഗ്രഹത്തിൽ നിന്ന് പിന്നീട് ശൂന്യാകാശത്തിന് പോലും ഒരു കഥ പറയാനുണ്ടാകും.
All the Best Dikku... Awaiting more to hear from your Post-doctoral research position.






