ആംബുലന്‍സുകളുടെ മറവില്‍ വല്ലതും നടക്കുന്നുണ്ടോ?

ജിദ്ദ- കേരളത്തില്‍ വിദഗ്ധ ആശുപത്രികളിലേക്ക് പോകുന്ന ആംബുലന്‍സുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയകള്‍ക്കായി  കുഞ്ഞുങ്ങളെ കൊണ്ടുപോകന്ന ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കി കേരളം ശ്വാസമടക്കി പിടിച്ചു നിന്നതായിരുന്നു സംഭവം ശ്രദ്ധിക്കപ്പെടാന്‍ കാരണം. ഡ്രൈവര്‍മാരായിരുന്നു വാര്‍ത്തകളിലെ ഹീറോ.
ജിദ്ദയില്‍നിന്ന് നാട്ടില്‍ പോയ പ്രശസ്ത എഴുത്തുകാരി റുബീന നിവാസ് കേരളം കാതോര്‍ത്ത ആംബുലന്‍സിന്റെ യാത്ര നേരിട്ടു കണ്ടു. അതോടൊപ്പം അവര്‍ മറ്റു ചില സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഫേസ് ബുക്ക് കുറിപ്പ് വായിക്കാം.

http://malayalamnewsdaily.com/sites/default/files/2019/04/19/rubeenanivasnew.jpg
കഴിഞ്ഞ ദിവസം രാത്രി (17 ബുധന്‍ ) തിരുവനന്തപുരം ആലപ്പുഴ ഹൈവേയില്‍ വെച്ച് കായംകുളത്തിന് സമീപം,  പെരിന്തല്‍മണ്ണയില്‍നിന്ന് ശ്രീ ചിത്രയിലേക്ക് കൊണ്ടുവന്ന കുഞ്ഞിന്റെ ആംബുലന്‍സ് കടന്നു പോകുന്നത് കണ്ടു. വഴിയില്‍ മിക്കവാറും എല്ലാ കവലയിലും ജനങ്ങള്‍ ഈ ആംബുലന്‍സിനു വേണ്ടി വഴിയൊരുക്കുന്നുണ്ടായിരുന്നു. പക്ഷേ ഈ ആംബുലന്‍സിന്റെ വരവിനു തൊട്ടു  മുന്‍പും പിന്‍പുമായി ചെറുതും വലുതുമായ പത്തിലധികം ആംബുലന്‍സുകള്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നത് കണ്ടു. ഇതു കൂടാതെ എല്ലാ കവലയിലും ഓരോ ആംബുലന്‍സ് കാത്തുകിടക്കുന്നതും ശ്രദ്ധയില്‍ പെട്ടു.
എന്ത് കൊണ്ടോ ഇവയില്‍ പലതും വ്യാജ ആംബുലന്‍സ് ആണോ എന്നൊരു സംശയം.? ഇലക്ഷന്‍ അടുത്ത് വരുന്ന സമയം ആണ്. രാത്രി യിലെ ഈ ആംബുലന്‍സുകളുടെ മറവില്‍ എന്തെങ്കിലും കള്ളക്കളികള്‍ നടക്കുന്നുണ്ടോ? കാരണം മിക്കവാറും ഈ വഴിയില്‍ സഞ്ചരിക്കാറുണ്ടെങ്കിലും ഇത്രയധികം ആംബുലന്‍സുകള്‍ പായുന്നത് കണ്ടിട്ടേയില്ല.. പോലീസ് നിര്‍ബന്ധമായും എല്ലാ ആംബുലന്‍സുകളെയും ട്രാക്ക് ചെയ്യണം..ഏതെങ്കിലും അവന്മാര്‍ക്ക്  പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ തോന്നുന്നുണ്ടെങ്കില്‍  അതൊരിക്കലും അനുവദിക്കരുത്..

 

Latest News