സൗദി അറേബ്യയില്‍ മുണ്ടുടുക്കാം; ഉടുത്തില്ലെങ്കിലാണ് ശിക്ഷ

സൗദി അറേബ്യയില്‍ മുണ്ടുടുത്ത്  പുറത്തിറങ്ങുന്നത് നിരോധിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ച പൊതുപെരുമാറ്റ ചട്ടത്തില്‍ മുണ്ട് നിരോധമുണ്ടെന്നാണ് വ്യാപകമായി വാട്ട്‌സാപ്പിലൂടെയും മറ്റും പ്രചരിപ്പിക്കുന്നത്.  


സൗദിയില്‍ ഫോട്ടോ എടുക്കുന്നവര്‍ സൂക്ഷിക്കുക; നിയമങ്ങള്‍ ലംഘിച്ചാല്‍ ജയിലും പിഴയും

സഭ്യമോ മാന്യമോ അല്ലാത്ത രീതയില്‍ വസ്ത്രം ധരിച്ച് പുറത്തിറങ്ങരുതെന്ന നിബന്ധനയാണ് മുണ്ട് നിരോധമായി വ്യാഖ്യാനിച്ച് മലയാളികള്‍ പ്രചരിപ്പിക്കുന്നത്.  ആഭ്യന്തരമന്ത്രാലയവും വിനോദ സഞ്ചാര വകുപ്പും ചേര്‍ന്ന് പുറപ്പെടുവിച്ച പെരുമാറ്റ ചട്ടത്തില്‍ പൊതു സ്ഥലങ്ങളില്‍ ആളുകളുടെ പെരുമാറ്റം സംബന്ധിച്ച് പ്രധാനമായും അഞ്ച് നിബന്ധനകള്‍ പാലിക്കണമെന്ന് പറയുന്നുണ്ട്. ഇതിലൊന്ന് ലംഘിച്ചാല്‍ 5,000 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കാം. നിശാ വസ്ത്രം, അടിവസ്ത്രം എന്നിവ ധരിച്ച് പൊതുസ്ഥലങ്ങളില്‍ വരാന്‍ പാടില്ലെന്ന നിബന്ധനയല്ലാതെ മുണ്ട് ധരിക്കരുതെന്ന് പറയുന്നില്ല. സൗദി അറേബ്യയില്‍ മുണ്ട് ഉടുത്തില്ലെങ്കിലാണ് ശിക്ഷയെന്ന് മനസ്സിലാക്കി വ്യാജ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് അവസാനിപ്പിക്കണം.

 

Latest News