Sorry, you need to enable JavaScript to visit this website.

വെളിച്ചം നഗറിൽ അവർ വീണ്ടും ഒത്തുകൂടി; കണ്ണുകൾ ഈറനണിഞ്ഞ് പിരിഞ്ഞു

Read More

(കരിപ്പൂർ) മലപ്പുറം - കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിലെ പ്രോജ്വല അധ്യായമായി മാറിയ കരിപ്പൂരിലെ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടനത്തിന് ചുക്കാൻ പിടിച്ച മുവ്വായിരത്തോളം  യൂണിറ്റി വളണ്ടിയർമാർ വീണ്ടും സമ്മേളന നഗരിയിൽ ഒത്തുകൂടി. 
 15 ദിവസത്തോളം ഊണും ഉറക്കവുമൊഴിച്ച് സേവനംചെയ്ത യൂണിറ്റി വളണ്ടിയർമാരിൽ സമ്മേളനം നേരിട്ട് കാണാനോ കേൾക്കാനോ അവസരം കിട്ടാത്തവരുടെ ഒത്തുചേരൽ അവിസ്മരണീയമായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 കിലോമീറ്ററുകൾക്കപ്പുറം പൊരിവെയിലിൽ ട്രാഫിക് നിയന്ത്രിച്ചവരും വാട്ടർ ആൻഡ് സാനിറ്റേഷൻ, ഭക്ഷണം, എക്‌സിബിഷൻ, കിഡ്‌സ് പോർട്ട്, കാർഷിക മേള, ബുക്സ്റ്റാൾജിയ, മെമന്റോസ്, ടാൻ സ്‌പോർടിംഗ് തുടങ്ങിയ വകുപ്പുകളിൽ സേവനം ചെയ്ത നൂറുകണക്കിന് വളണ്ടിയർമാർ ഊണും ഉറക്കവും തെറ്റിച്ച് ആഴ്ചകളോളം സമ്മേളന നഗരിയിൽ സേവനം ചെയ്തിട്ടും സമ്മേളനം ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത ഒരു മഹാസമ്മേളനമായിട്ടും ആർക്കും ഒരു പരിഭവവുമില്ലാതെ വിജയിപ്പിച്ചെടുക്കാൻ ആയിരത്തിലധികം വനിതകളടക്കമുള്ള യൂണിറ്റി വളണ്ടിയർമാരുടെ മികച്ച സേവനം സമ്മേളനത്തിന് എത്തിയ വിവിധ ജില്ലകളിൽനിന്നുള്ള പ്രതിനിധികളും നാട്ടുകാരും പൊതുസമൂഹവും ഒരുപോലെ സാക്ഷ്യപ്പെടുത്തിയിരുന്നു. വളണ്ടിയർമാരിൽ പലരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ വേദിയിലും സദസ്സിലുമുണ്ടായിരുന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു. മനുഷ്യസമൂഹത്തോടുള്ള ഗുണകാംക്ഷയും ദൈവപ്രീതിയിലുള്ള പ്രതീക്ഷയും കൈമുതലാക്കി സമൂഹത്തിൽ വെളിച്ചം പരത്താനുള്ള നിസ്വാർത്ഥമായ ഇടപെടലുകളും സമൂഹം നൽകിയ അകൈതവമായ പിന്തുണയും പലരും എടുത്തുപറഞ്ഞു. പ്രാർത്ഥനാ നിർഭരമായ മനസ്സുമായാണ് സത്രീകളും കുട്ടികളും യുവാക്കളും പണ്ഡിതന്മാരുമടങ്ങുന്ന സംഘം പിരിഞ്ഞത്. 
   സമ്മേളന സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ.എൽ.പി യൂസുഫ് യൂണിറ്റി വളണ്ടിയർ സംഗമം ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതനും കെ.എൻ.എം മർകസുദ്ദഅ്‌വ ജനറൽ സെക്രട്ടറിയുമായ സി.പി ഉമർ സുല്ലമി മുഖ്യഭാഷണം നടത്തി. സംസ്ഥാന ട്രഷറർ എം അഹമ്മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പ്രഫ. കെ.പി സകരിയ്യ, എൻ.എം അബ്ദുൽ ജലീൽ മാസ്റ്റർ, അബ്ദുലത്തീഫ് കരുമ്പുലാക്കൽ, യൂണിറ്റി കൺവീനർ റഫീഖ് നല്ലളം, മുഹമ്മദലി ചുണ്ടക്കാടൻ, ഫഹീം പുളിക്കൽ, സൽമ അൻവാരിയ്യ, റഹീം ഖുബ, നൗഫൽ ഹാദി അലുവ, ഫാദിൽ പന്നിയങ്കര, ജലിൽ മദനി വയനാട് പ്രസംഗിച്ചു.
വിവിധ ഗ്രൂപ്പ് ലീഡർമാരായ ജാബിർ വാഴക്കാട്, ഡോ. ഉസാമ തൃപ്പനച്ചി, അനീസ് നൻമണ്ട, ഫൈസൽ എളേറ്റിൽ, ഹസ്സൻകുട്ടി രാമനാട്ടുകര, ആരിഫ തിക്കോടി, അസീം വയനാട്, ഷബീർ അഹ്മദ് പുളിക്കൽ, നുനൂജ് ആലുവ, ജസീറ രണ്ടത്താണി, നസീം മടവൂർ, മുജീബ് പുളിക്കൽ, സൽമ ടീച്ചർ പാലക്കാട്, താഹിറ ടീച്ചർ മലപ്പുറം, ഷഹാന ഷെറിൻ പുളിക്കൽ, സോഫിയ കൊണ്ടോട്ടി, അബ്ദുറശീദ് ഉഗ്രപുരം തുടങ്ങിയവർ പ്രസംഗിച്ചു.

Latest News