Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേൽ കടന്നുകയറാനുള്ള നിയമ നിർമാണം തടയണം -വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

Read More

കോഴിക്കോട് - ഭരണഘടന അനുവദിക്കുന്ന വ്യക്തിസ്വാതന്ത്ര്യം ഹനിക്കുകയും മതപരമായ നിർദേശങ്ങൾ പാലിച്ച് ജീവിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം നിയമം മൂലം ഇല്ലായ്മ ചെയ്യുന്ന നീക്കങ്ങളിൽ നിന്നും ബന്ധപെട്ടവർ പിന്തിരിയണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
 വ്യക്തിസ്വാതന്ത്ര്യം മറയാക്കി പൊതു പ്ലാറ്റ്‌ഫോമായ സോഷ്യൽ മീഡിയ ഉപയോഗിച്ച് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വ്യക്തി സ്വാതന്ത്ര്യം എന്നത് പൊതുഇടങ്ങളിൽ എന്തും പറയാനും പ്രവർത്തിക്കാനുമുള്ള അവകാശമായി കണക്കാക്കുന്നത് നീതികരിക്കാനാവില്ല. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഇന്ത്യയിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ ഉൾക്കൊണ്ട് ദേശീയ മതേതര മുന്നണി ശക്തിപ്പെടുത്താൻ മുഖ്യധാരാ രാഷ്ട്രീയ സംഘടനകൾ പ്രായോഗിക നടപടികളുമായി മുന്നോട്ട് വരണം.
   കർണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം മതനിരപേക്ഷ സമൂഹത്തിന് വലിയ പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് നടന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംഘടനാ പോര് നടത്തി അധികാരം നേടിയെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ കാഴ്ചയാണ്ടായത്. ഇത് ഉൾക്കൊണ്ട് ദേശീയ തലത്തിൽ മതനിരപേക്ഷ കക്ഷികൾ കർമപദ്ധതി തയ്യാറാക്കാനും, രാജ്യനന്മക്ക് വേണ്ടി ഇച്ഛാശക്തിയുള്ള തീരുമാനങ്ങൾ എടുക്കാനും മതനിരപേക്ഷ പാർട്ടികൾക്ക് സാധിക്കണമെന്നും ആവശ്യപ്പെട്ടു.
 കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലക്ക് കളങ്കമുണ്ടാക്കുന്ന വിധം ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന വിവാദങ്ങൾ അന്വേഷണ വിധേയമാക്കണം. കേന്ദ്ര സർക്കാറിന്റെ പിന്തുണയോടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഫാസിസ്റ്റ് വൽക്കരണം നടത്താനുള്ള നീക്കങ്ങളെ ശക്തമായി ചെറുക്കണം. പൊതുവിദ്യാഭ്യാസ മേഖല ശാക്തീകരിക്കാനുള്ള പ്രത്യേക പദ്ധതികൾ കൊണ്ടുവരണം.
 വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലൈംഗിക അരാജകത്വവും മദ്യാസക്തിയും വർധിപ്പിക്കാനുള്ള ഗൂഢസംഘങ്ങളുടെ ശ്രമങ്ങളെ ജനകീയ പ്രതിരോധത്തിലുടെ ചെറുത്ത് തോൽപ്പിക്കണമെന്നും സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
 ശാസ്ത്രീയത ചമഞ്ഞ് ചികിത്സാരംഗത്ത് സമാന്തര വ്യാജ ചികിത്സാരീതികൾ കടന്നുവരുന്നതിനെതിരെ സമൂഹവും, സർക്കാറും ജാഗ്രത പാലിക്കണം കുടുംബ ബന്ധങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കി ജില്ലാ കേന്ദ്രങ്ങളിൽ ഫാമിലി കോൺഫറൻസുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഏപ്രിൽ, മെയ് മാസങ്ങളിലായി കണ്ണൂർ, കോഴിക്കോട്, കൊല്ലം, പെരിന്തൽമണ്ണ, എന്നീ സ്ഥലങ്ങളിൽ ഹജ്ജ് ക്യാംപ് നടത്തും.
 കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ചു. സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ കെ ഇമ്പിച്ചിക്കോയ, അർഷദ് ബിൻ ഹംസ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്‌റഫ്, നാസർ ബാലുശ്ശേരി, ഹാരിസ്ബ്‌നു സലീം, ഷമീർ മദീനി, ഫൈസൽ മൗലവി, സി.പി സലീം,, കെ സജ്ജാദ്, പി.എം ഷാഹുൽ ഹമീദ്, മുജീബുല്ല അൻസാരി, നബീൽ രണ്ടത്താണി, കെ.സി അയ്യൂബ്, റഷീദ് മാസ്റ്റർ, അബ്ദുൽ ലത്തീഫ് സുല്ലമി മാറഞ്ചേരി പ്രസംഗിച്ചു.

Latest News