Sorry, you need to enable JavaScript to visit this website.

ജി മെയിൽ സേവനം നിർത്തുമോ? മറുപടിയുമായി ഗൂഗിൾ; പുതിയ വെല്ലുവിളിയുമായി ഇലോൻ മസ്‌കിന്റെ 'എക്‌സ്‌മെയിൽ'

Read More

ന്യൂഡൽഹി - ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഗൂഗിൾ പേ സർവീസിന്റെ പുതിയ തീരുമാനങ്ങൾക്കു പിന്നാലെ, ആഗസ്ത് മുതൽ ജി മെയിൽ സേവനം അവസാനിക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ഗൂഗിൾ. ഇ-മെയിൽ സേവനമായ ജി-മെയിൽ തങ്ങൾ അടച്ചുപൂട്ടുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി.
 ഗൂഗിൾ ജിമെയിൽ സേവനം അവസാനിപ്പിക്കുകയാണെന്നറിയിച്ചുള്ള ഒരു സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് എക്‌സിലും വാട്‌സാപ്പിലും ടിക് ടോക്കിലുമടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. 2024 ആഗസ്ത് ഒന്നിന് ജി മെയിൽ ഔദ്യോഗികമായി സേവനം അവസാനിപ്പിക്കുമെന്നും ഇമെയിലുകൾ അയക്കുന്നതും സ്വീകരിക്കുന്നതും ശേഖരിക്കുന്നതും പിന്തുണയ്ക്കില്ലെന്നുമായിരുന്നു അതിലുണ്ടായിരുന്നത്. പുതിയ മാറ്റങ്ങൾക്കനുസരിച്ച് ഗുണമേന്മയുള്ള സേവനം ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ജി മെയിൽ നിർത്തലാക്കുന്നതെന്നും സ്‌ക്രീൻഷോട്ടിലുണ്ടായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 എന്നാൽ ഇത് നിഷേധിച്ച് 'ജി മെയിൽ ഇവിടെ തന്നെയുണ്ടാവും' എന്നാണ് ഗൂഗിൾ അറിയിച്ചത്. അതേസമയം, നെറ്റ്‌വർക്ക് കുറവുള്ള ഇടങ്ങളിൽ ഇ-മെയിൽ സേവനം ലഭ്യമാക്കുന്ന ജി മെയിലിന്റെ എച്ച്.ടി.എം.എൽ പതിപ്പ് ഈ വർഷം കമ്പനി നിർത്തലാക്കിയിട്ടുണ്ട്. 
 എല്ലാം കൈപ്പിടിയിലൊതുങ്ങുന്ന ഇന്റർനെറ്റ് വിസ്മയ ലോകത്തെ നമ്മുടെ പ്രധാനപ്പെട്ട വിലാസമാണ് മെയിൽ ഐ.ഡികൾ എന്നിരിക്കെ, അതിൽ വളരെ പ്രധാനപ്പെട്ടതും കൂടുതൽ പേർ ഉപയോഗിക്കുന്നതുമായ ഇമെയിൽ സംവിധാനമാണ് ഗൂഗിൾ മെയിൽ അഥവാ ജി മെയിൽ. ജി മെയിലിൽ 15 ജി.ബിവരെ ഏത് ഉപയോക്താവിനും സൗജന്യമായി ഉപയോഗപ്പെടുത്താനാവും. ഈ സൗജന്യം 100 ജി.ബിയാക്കി ഉയർത്തുമെന്ന് കമ്പനി മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ലഭ്യമായിട്ടില്ല. എങ്കിലും 15 ജി.ബി വരെ ഇപ്പോഴും ജി മെയിൽ അക്കൗണ്ടുള്ളവർക്കെല്ലാം സൗജന്യമായി ഡാറ്റ കൈമാറ്റത്തിനും  ശേഖരണത്തിനുമായി നിലവിൽ ഉപയോഗിക്കാനാവും. അതിലും കൂടുതൽ സ്‌പേസ് ആവശ്യമുള്ളവർക്ക് പണമടച്ച് കൂടുതൽ സർവീസ് ലഭ്യമാക്കാനും നിലവിൽ സാധിക്കുന്നുണ്ട്.
 എന്നാൽ, ഗൂഗിളിന്റെ 'ജി മെയിലി'ന് പുതിയ വെല്ലുവിളിയുമായി 'എക്‌സ്‌മെയിലു'മായി എക്‌സ് സി.ഇ.ഒ ഇലോൺ മസ്‌ക് പുതിയ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. എക്‌സ് മെയിൽ സംവിധാനം എന്ന നിലയിൽ 'എക്‌സ്‌മെയിൽ' ഉടൻ ആരംഭിക്കുമെന്നാണ് ഇലോൺ മസ്‌ക് പറയുന്നത്. ഇത് ഗൂഗിളിന്റെ ജി മെയിലിന് കടുത്ത വെല്ലുവിളി ആകുമെന്നും പ്രചാരണമുണ്ട്.

Latest News