ചെന്നൈ -ഐ.എസ്.എല്ലിലെ ദക്ഷിണേന്ത്യന്‍ ഡാര്‍ബിയില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി. അവസാന കാല് മണിക്കൂറില്‍ പത്തു പേരായിച്ചുരുങ്ങിയ ചെന്നൈയനോട് മറുപടിയില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് തോറ്റു. മഞ്ഞപ്പടയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ഇത്.
അറുപതാം മിനിറ്റില്‍ ആകാശ് സംഗവാനാണ് ചെന്നൈയന്റെ ഗോളടിച്ചത്. 81ാം മിനിറ്റില്‍ അങ്കിത് മുഖര്‍ജി ചുവപ്പ് കാര്‍ഡ് കണ്ട ശേഷം പത്തു പേരുമായാണ് ചെന്നൈയന് ലീഡ് കാത്തത്. മുന്‍ ബ്ലാസ്റ്റേഴ്സ് താരം ഫാറൂഖ് ചൗധരിയാണ് ഗോളിന് അവസരമൊരുക്കിയത്.
15 കളിയില്‍ 26 പോയന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഒഡിഷയെക്കാള്‍ അഞ്ച് പോയന്റ് പിന്നില്‍. ബ്ലാസ്റ്റേഴ്സിന് തൊട്ടുമുന്നിലുള്ള ഗോവയും മോഹന്‍ബഗാനും 13 മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. 14 കളിയില്‍ 15 പോയന്റമായി ചെന്നൈയന് എ്ട്ടാം സ്ഥാനത്താണ്.