കോണ്‍ഗ്രസിന്റെ ബാങ്ക്  അക്കൗണ്ട് മരവിപ്പിച്ചു

ന്യൂദല്‍ഹി - പൊതു തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് നിശ്ചലമാവുന്നു. പാര്‍ട്ടിയുടെയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ നികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ വെളിപ്പെടുത്തി. 
2018-19 ലെ ഐ.ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 45 ദിവസം വൈകിയെന്നു പറഞ്ഞാണ് നികുതി വകുപ്പിന്റെ നടപടിയെന്ന് മാക്കന്‍ അറിയിച്ചു.ഇത്ര ശക്തമായ നടപടി നേരിടാനുള്ള ഒരു തെറ്റും കോണ്‍ഗ്രസ് ചെയ്തിട്ടില്ലെന്നും ഇലക്ഷന്‍ പ്രഖ്യാപിക്കാന്‍ രണ്ടാഴ്ച ശേഷിക്കെ മുഖ്യ പ്രതിപക്ഷ കക്ഷിയെ നിശ്ചലമാക്കുന്നത് രാജ്യത്ത് ജനാധിപത്യം മരിക്കുന്നതിന്റെ സൂചനയാണെന്നും മാക്കന്‍ പറഞ്ഞു.
 

Latest News