Sorry, you need to enable JavaScript to visit this website.

കാനഡ തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ആരോപണം തള്ളി ഇന്ത്യ

ന്യൂഡല്‍ഹി- കാനഡയിലെ തെരഞ്ഞെടുപ്പില്‍  ഇടപെട്ടുവെന്ന ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിച്ച് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെടുന്നുവെന്ന പരാതിയാണ് തങ്ങള്‍ക്കുള്ളതന്നും പലതവണ അത് ഉന്നയിച്ചിട്ടുണ്ടെന്നും ഇന്ത്യ വിശദമാക്കി. 

കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളില്‍ 'ഇന്ത്യ ഇടപെട്ടു' എന്ന ആരോപണങ്ങളും കനേഡിയന്‍ കമ്മീഷന്‍ അന്വേഷിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളും കണ്ടതായും കാനഡയുടെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ഇടപെടലിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ എല്ലാ ആരോപണങ്ങളും ശക്തമായി നിരസിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

2019ലെയും 2021ലെയും ഫെഡറല്‍ തെരഞ്ഞെടുപ്പുകളില്‍ ചൈന, റഷ്യ, മറ്റ് വിദേശ രാജ്യങ്ങള്‍ എന്നിവയോടൊപ്പം ഇന്ത്യയും ഇടപെട്ടുവെന്നാണ് കാനഡ ആരോപിക്കുന്നത്.  മറ്റ് രാജ്യങ്ങളിലെ ജനാധിപത്യ പ്രക്രിയകളില്‍ ഇടപെടുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നയമല്ലെന്നും ഇന്ത്യയുടെ  ആഭ്യന്തര കാര്യങ്ങളില്‍ കാനഡയാണ് ഇടപെടുന്നതെന്നും ജയ്‌സ്വാള്‍ പറഞ്ഞു.

ഇന്ത്യന്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനെ കുറിച്ച് പതിവായി കാനഡയോട് ഉന്നയിക്കുന്നുണ്ടെന്നും തങ്ങളുടെ പ്രധാന ആശങ്കകള്‍ പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ കാനഡയോട് ആവശ്യപ്പെടുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest News