റിയാദ് - കഴിഞ്ഞ വര്‍ഷം 54 ഗോളോടെ പ്രമുഖ ഫുട്‌ബോള്‍ ലീഗിലെ ടോപ്‌സ്‌കോററായ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ഈ വര്‍ഷത്തെ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തു. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ സൗദി അറേബ്യയിലെ തന്നെ അല്‍ഫയ്ഹയെ അന്നസ്ര്‍ 1-0 ന് തോല്‍പിച്ചു. മുന്‍ ഇന്റര്‍മിലാന്‍ മിഡ്ഫീല്‍ഡര്‍ മാഴ്‌സെലൊ ബ്രോസവിച്ചുമായി മനോഹരമായി പന്ത് കൈമാറി മുന്നേറിയ റൊണാള്‍ഡൊ ബോക്‌സിന് മുന്നില്‍ നിരന്ന അല്‍ഫയ്ഹ പ്രതിരോധ നിരക്കു മുകളിലൂടെ പന്ത് വലയിലേക്ക് പറത്തി. 81 ാം മിനിറ്റിലായിരുന്നു ഗോള്‍.
2002 നു ശേഷം ഒരു കലണ്ടര്‍ വര്‍ഷവും റൊണാള്‍ഡൊ ഗോളടിക്കാതിരുന്നിട്ടില്ല. മുപ്പത്തൊമ്പതുകാരന്‍ തുടര്‍ച്ചയായ 23ാം വര്‍ഷമാണ് ഗോള്‍ വര്‍ഷത്തിലേക്ക് കടക്കുന്നത്.
നോക്കൗട്ട് റൗണ്ടില്‍ നാല് സൗദി ക്ലബ്ബുകളുണ്ട്. നാലു തവണ ചാമ്പ്യന്മാരായ അല്‍ഹിലാല്‍ വ്യാഴാഴ്ച സെപാഹനുമായി ഏറ്റുമുട്ടും. കരീം ബെന്‍സീമയുടെ അല്‍ഇത്തിഹാദും ഉസ്‌ബെസ്‌ക്കിസ്ഥാനിലെ നവ്ബഹോറുമായാണ് മറ്റൊരു മത്സരം. അല്‍ഐനും ഉസ്‌ബെക്കിസ്ഥാനിലെ നവ്ബഹോറുമായുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.