Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏഷ്യന്‍ ബാഡ്മിന്റണ്‍: ഇന്ത്യക്ക് അട്ടിമറി ജയം

ക്വാലാലംപൂര്‍ - ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗത്തില്‍ ടോപ് സീഡുകളായ ചൈനയെ ഇന്ത്യ 3-2 ന് അട്ടിമറിച്ചു. നാലു മാസമായി പരിക്കു കാരണം വിട്ടുനില്‍ക്കുന്ന പി.വി സിന്ധുവാണ് വിജയത്തോടെ തകര്‍പ്പന്‍ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. 
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഫ്രഞ്ച് ഓപണിനിടെ കാല്‍മുട്ടിന് പരിക്കേറ്റ സിന്ധു ഉയര്‍ന്ന റാങ്കുകാരിയായ ഹാ യൂവിനെയാണ് തിരിച്ചുവരവിലെ ആദ്യ മത്സരത്തില്‍ തോല്‍പിച്ചത് (21-17, 21-15). യൂ ലോക എട്ടാം നമ്പറാണ്, സിന്ധു പതിനൊന്നാം റാങ്കുകാരിയും. 
ഡബ്ള്‍സില്‍ തനീഷ കാസ്‌ട്രൊ-അശ്വിനി പൊന്നപ്പ ജോഡി രണ്ടാം മത്സരം തോറ്റു. ലിയു ഷെംഗ് ഷു-ടാന്‍ നിംഗ് സഖ്യം അവരെ 231-19, 21-16 ന് തോല്‍പിച്ചു. അശ്മിത ചാലിഹ സിംഗിള്‍സില്‍ ലോക ഒമ്പതാം നമ്പര്‍ വാംഗ് ഷി യിയോടും 13-21, 15-21 ന് തോറ്റു. ഇന്ത്യ അതോടെ 1-2 ന് പിന്നിലായി. മലയാളി താരം ട്രീസ ജോളിയും ഹൈദരാബാദുകാരിയായ കൂട്ടാളി ഗായത്രി ഗോപിചന്ദുമാണ് തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ചത്. ലി യി ജിംഗ്-ലുവൊ സു മിന്‍ സഖ്യത്തെ അവര്‍ 10-21, 21-18, 21-17 ന് തോല്‍പിച്ചു. നിര്‍ണായകമായ അവസാന മത്സരത്തില്‍ അന്‍മോള്‍ ഖാര്‍ബ് തന്നെക്കാള്‍ എത്രയോ ഉയര്‍ന്ന റാങ്കുകാരിയായ വു ലുവൊ യൂവിനെ 22-20, 14-21, 21-18 ന് തോല്‍പിച്ചു. 
2022 ലെ തോമസ് കപ്പ് ജേതാക്കളും ഏഷ്യന്‍ ഗെയിംസ് ഫൈനലിസ്റ്റുകളുമായ ഇന്ത്യയുടെ പുരുഷ ടീം നാളെ ഹോങ്കോംഗുമായി ഏറ്റുമുട്ടും.
 

Latest News