റിയാദ് - സ്നൂക്കറിലെ റാങ്കിംഗ് ടൂര്‍ണമെന്റിന് ചരിത്രത്തിലാദ്യമായി സൗദി അറേബ്യ വേദിയൊരുക്കും. 25 ലക്ഷം ഡോളറായിരിക്കും സമ്മാനത്തുക. ലോക ചാമ്പ്യന്‍ഷിപ്പില്‍ മാത്രമേ സ്നൂക്കറില്‍ ഇതിനെക്കാള്‍ പ്രൈസ് മണി നല്‍കുന്നുള്ളൂ. സൗദി അറേബ്യ മാസ്റ്റേഴ്സ് എന്നായിരിക്കും ടൂര്‍ണമെന്റ് അറിയപ്പെടുക. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ റിയാദിലായിരിക്കും ടൂര്‍ണമെന്റ്. അടുത്ത വര്‍ഷത്തേക്ക് ടൂര്‍ണമെന്റ് റിയാദില്‍ നടത്താന്‍ ധാരണയായി. സൗദിയിലെ ആറ് കളിക്കാര്‍ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കും.
റാങ്കിംഗിന്റെ ഭാഗമല്ലാത്ത റിയാദ് സീസണ് വേള്‍ഡ് മാസ്റ്റേഴ്സ് സ്നൂക്കറിനും അടുത്ത മാസം സൗദി വേദിയാവും.