മുംബൈ -ഏറ്റവും പ്രായമേറിയ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്ററായിരുന്ന മുന്‍ നായകന്‍ ദത്താജിറാവു ഗെയ്ക്‌വാദ് 95ാം വയസ്സില്‍ അന്തരിച്ചു. ബറോഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദത്താജിറാവു 1952-1961 കാലത്ത് 11 ടെസ്റ്റ കളിച്ചിട്ടുണ്ട്. 1959 ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ നായകനായിരുന്നു. ദത്താജിറാവുവിന്റെ മകന്‍ അന്‍ഷുമനും ഇന്ത്യക്ക് കളിച്ചിരുന്നു. ദത്താജിറാവുവിന്റെ ക്യാപ്റ്റന്‍സിയില്‍ ബറോഡ 1957-58 ല്‍ രഞ്ജി ചാമ്പ്യന്മാരായി.
2016 ല്‍ ദീപക് ഷോധന്‍ മരണപ്പെട്ടതോടെ ദത്താജിറാവുവായിരുന്നു ഇന്ത്യയിലെ പ്രായമേറിയ ക്രിക്കറ്റര്‍. 94ാം വയസ്സിലേക്ക് കടക്കുന്ന ചിംഗലേപുട് ഗോപിനാഥാണ് ഇനി പ്രായമേറിയ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റര്‍.