കൊല്‍ക്കത്ത - ഐ.എസ്.എല്‍ ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ മോഹന്ബഗാന് എതിരില്ലാത്ത രണ്ടു ഗോളിന് വാലറ്റക്കാരായ ഹൈദരാബാദ് എഫ്.സിയെ തോല്പിച്ചു. അഞ്ച് കളിയില്‍ ബഗാന്റെ ആദ്യ ജയമാണ് ഇത്. ഒരു ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബഗാന് 12 കളിയില്‍ 23 പോയന്റുമായി നാലാം സ്ഥാനത്താണ്.
ഗുവാഹത്തിയില്‍ അഞ്ച് ഗോള്‍ ത്രില്ലറില്‍ ഈസ്റ്റ്ബംഗാളിനെ 3-2 ന് നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് തോല്പിച്ചു. ഈസ്റ്റ്ബംഗാളിന്റെ നാലാം തോല്‍വിയാണ് ഇത്. 12 കളിയില്‍ 12 പോയന്റോടെ ഈസ്റ്റ്ബംഗാള്‍ ഒമ്പതാം സ്ഥാനത്താണ്.