ഭുവനേശ്വര്‍ -ഐ.എസ്.എല്ലിലെ മുന്‍നിര ടീമുകളുടെ പോരാട്ടത്തില്‍ ഒഡിഷ എഫ്.സിയും ഗോവ എഫ്.സിയും ഓരോ ഗോളടിച്ച് പിരിഞ്ഞു. റോയ് കൃഷ്ണയിലൂടെ ഒഡിഷ ലീഡ് നേടിയെങ്കിലും ജയ് ഗുപ്തയുടെ തകര്‍പ്പന്‍ ഗോളിലൂടെ ഗോവ തിരിച്ചടിച്ചു. 15 കളിയില്‍ 31 പോയന്റുമായി ഒഡിഷ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഗോവക്ക് 12 കളിയില്‍ 28 പോയന്റുണ്ട്. അവര്‍ക്ക് തന്നെയാണ് മുന്‍തൂക്കം.
ഗോവയും ഒഡിഷയും സമനിലയില്‍ പിരിഞ്ഞത് മൂന്നാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി 13 കളിയില്‍ മഞ്ഞപ്പടക്ക് 26 പോയന്റുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് തിങ്കളാഴ ്ച പഞ്ചാബ് എഫ്.സിയുമായി ഏറ്റുമുട്ടും.