ലണ്ടന്‍ - ഫുട്‌ബോളില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന നയങ്ങള്‍ നാളെ ഇന്റര്‍നാഷനല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് പ്രഖ്യാപിക്കും. അതില്‍ ഏറ്റവും പ്രധാനം ബ്ലൂ കാര്‍ഡാണ്. ബ്ലൂ കാര്‍ഡ് കിട്ടുന്ന കളിക്കാരന്‍ പത്ത് മിനിറ്റ് പുറത്തിരിക്കണം. 1970 ല്‍ മഞ്ഞക്കാര്‍ഡും ചുവപ്പ് കാര്‍ഡും നടപ്പാക്കിയ ശേഷം ഫുട്‌ബോളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റമായിരിക്കും ഇത്.
തീര്‍ത്തും അനാവശ്യമായ ഫൗള്‍, റഫറിയോട് അപമര്യാദ തുടങ്ങിയ കുറ്റങ്ങള്‍ക്കായിരിക്കും നീലക്കാര്‍ഡ് നല്‍കുക. വെയ്ല്‍സില്‍ താഴെത്തട്ടില്‍ ഇത് പരീക്ഷിച്ചിരുന്നു. ഗോളിലേക്കുള്ള മുന്നേറ്റം ഫൗളിലൂടെ തടയുന്ന സംഭവങ്ങള്‍ ഇതോടെ കുറഞ്ഞിരുന്നു. ആദ്യം ഓറഞ്ച് കാര്‍ഡായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ ഓറഞ്ചും ചുവപ്പും തമ്മില്‍ ആശയക്കുഴപ്പമുണ്ടാവുമെന്ന് കരുതിയാണ് നീലക്കാര്‍ഡ് തെരഞ്ഞെടുത്തത്.