ടോക്കിയൊ - ഹോങ്കോംഗിലെ പ്രദര്‍ശന മത്സരത്തില്‍ കളിക്കാതിരുന്ന ലിയണല്‍ മെസ്സി പകരക്കാരനായി ഇറങ്ങിയിട്ടും വിജയം കാണാനാവാതെ ഇന്റര്‍ മയാമി. അമേരിക്കയിലേക്ക് മടങ്ങും മുമ്പുള്ള അവസാന മത്സരത്തില്‍ ജപ്പാന് ക്ലബ്ബ് വിസെല്‍ കോബെയോട് ഷൂട്ടൗട്ടില്‍ ഇന്റര്‍ മയാമി 3-4 ന് തോറ്റു.
അവസാന അര മണിക്കൂറിലാണ് മെസ്സി കളിച്ചത്. മെസ്സി വന്നതോടെ ഇന്റര്‍ മയാമി ആധിപത്യം നേടി. എണ്‍പതാം മിനിറ്റില്‍ ഗോള്‍മുഖത്തു നിന്ന് മെസ്സി രണ്ടു തവണ ഷോട്ട് തൊടുത്തെങ്കിലും കോബെ പ്രതിരോധം തടഞ്ഞു. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയായിരുന്നു. ഷൂട്ടൗട്ടില്‍ മെസ്സി കിക്കെടുക്കാതിരുന്നത് മുപ്പതിനായിരത്തോളം വരുന്ന കാണികളെ നിരാശപ്പെടുത്തി.
ആദ്യ പകുതി കോബെയുടെ കൈയിലായിരുന്നു. രണ്ടു തവണ അവരുടെ ഷോട്ടുകള്‍ പോസ്റ്റിനിടിച്ചു.