റിയാദ് - അറബ് സൈക്ലിംഗ് ഫെഡറേഷന്റെ അറബ് ബൈക്ക് സിറ്റി അവാര്‍ഡ് സൗദി അറേബ്യയിലെ അല്‍ഉല നഗരത്തിന്. സൈക്ലിംഗിനായി അല്‍ഉല നഗരത്തിന്റെ നിക്ഷേപവും അത്യാകര്‍ഷകമായ അതിന്റെ ഭൂപ്രകൃതിയും അവിടെ സംഘടിപ്പിക്കുന്ന ലോകോത്തര സൈക്ലിംഗ് മേളകളും കണക്കിലെടുത്താണ് ബഹുമതി.
യുനെസ്‌കൊ ലോക പൈതൃക നഗരായ അല്‍ഉലയുടെ സൗന്ദര്യം ഒപ്പിയെടുത്ത് സംഘടിപ്പിച്ച അല്‍ഉല ടൂര്‍ സൈക്ലിംഗ് കഴിഞ്ഞ ദിസമാണ് അസാനിച്ചത്. അല്‍ഉല ടൂറില്‍ 126 റൈഡര്‍മാര്‍ പങ്കെടുത്തു.
അതിനിടെ, സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി ബന്ധമുള്ള നിക്ഷേപ കമ്പനിയുടെ നേതൃത്വത്തില്‍ പുതിയ സൈക്ലിംഗ് ലീഗ് ആരംഭിക്കാന്‍ പദ്ധതിയുണ്ട്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച എസ്.ആര്‍.ജെ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് പുതിയ ലീഗിനായി 25 കോടി യൂറോയാണ് ചെലവിടുക. നിരവധി പ്മുഖ യൂറോപ്യന്‍ സൈക്ലിംഗ് ടീമുകള്‍ ലീഗിന് നേതൃത്വം നല്‍കും. രണ്ടു മാസത്തിനകം ഇതു സംബന്ധിച്ച് ധാരണയാവുമെന്നാണ് സൂചന.
ടൂര്‍ ദെ ഫ്രാന്‍സ ഉള്‍പ്പെടെയുള്ള സൈക്ലിംഗ് മത്സരങ്ങളുടെ ലാഭത്തിന്റെ വലിയൊരു ഭാഗം സംഘാടകര്‍ക്കാണ് ലഭിക്കുന്നത്. ടീമുകള്‍ക്കും മാന്യമായ ലാഭവിഹിതം ലഭിക്കുന്ന രീതിയിലാണ് പുതിയ ലീഗ് ആസൂത്രണം ചെയ്യുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വലിയൊരു ശതമാനം ഓഹരി ഈയിടെ ഏറ്റെടുത്ത ജിം റാറ്റ്ക്ലിഫ് ഉള്‍പ്പെടെ കോടീശ്വരന്മാര്‍ സംരംഭവുമായി സഹകരിക്കും. ടൂര്‍ ദെ ഫ്രാന്‍സിന്റെ സംഘാടകരായ അമോറി സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷനോ ജീരൊ ഡി ഇറ്റാലിയ സംഘാടകരായ ആര്‍.സി.എസ് സ്‌പോര്‍ട്‌സോ ഈ സംരംഭത്തിന്റെ ഭാഗമല്ല.
2012 മുതല്‍ പുതിയ സൈക്ലിംഗ് ലീഗിനായി ശ്രമം നടക്കുന്നുണ്ട്. എട്ട് ടീമുകള്‍ വേള്‍ഡ് സീരീസ് സൈക്ലിംഗ് എന്ന പേരില്‍ സംഘടന രൂപീകരിച്ചെങ്കിലും പദ്ധതി വിജയം കണ്ടില്ല.