Sorry, you need to enable JavaScript to visit this website.

വിജയത്തിന്റെ വക്കിൽ; കാശിയിലും മഥുരയിലും മോഡി തന്നെ പ്രാണപ്രതിഷ്ഠ നടത്തുമെന്ന് ഗ്യാൻവാപി ഹിന്ദു വിഭാഗം അഭിഭാഷകൻ

Read More

ന്യൂഡൽഹി - ഗ്യാൻ വാപി കേസിൽ നാം വിജയത്തിന്റെ വക്കിലാണെന്നും ഇസ്‌ലാമിക ഭരണാധികാരികളുടെ ലക്ഷ്യം ഹിന്ദുക്കളെ അപമാനിക്കലായിരുന്നുവെന്നും ഗ്യാൻ വാപി മസ്ജിദ് കേസിലെ ഹിന്ദു വിഭാഗം അഭിഭാഷകൻ ഹരി ശങ്കർ ജെയ്ൻ. ഭാരതം ഹിന്ദു രാജ്യമാവണമെന്നും അതിനായി ഹിന്ദുക്കളിൽ നിന്ന് പിടിച്ചെടുത്ത അമ്പലങ്ങൾ തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം 2029-ഓടെ കാശിയിലും മഥുരയിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ പ്രാണപ്രതിഷ്ഠ നടത്തുമെന്നും പ്രഖ്യാപിച്ചു. 
 ഗ്യാൻ വാപി പള്ളിയുടെ പടിഞ്ഞാറേ ഭാഗത്തെ മതിൽ പുരാതന അമ്പലത്തിന്റെ മതിലായിരുന്നു. അമ്പലത്തിന്റെ നിരവധി തൂണുകൾ ഇവിടെയുണ്ട്. 300-ലധികം ചരിത്രരേഖകളും കരകൗശല വസ്തുക്കളും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ 1669-70 കാലഘട്ടത്തിൽ അമ്പലം പൊളിച്ച് ഔറംഗസീബ് പള്ളി പണിതതാണെന്ന് മനസിലാവുമെന്നും അദ്ദേഹം ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 മുസ്‌ലിം വിഭാഗം എതിർത്താലും കൃത്യമായ തെളിവുള്ളതിനാൽ കേസ് നാം ജയിക്കും. നാം കേസ് ജയിക്കുമ്പോൾ മുസ്‌ലിംകൾക്ക് പള്ളി പണിയാൻ വേറെ സ്ഥലം നൽകുന്നതിനോട് തനിക്ക് യോജിപ്പില്ല. ഹിന്ദുക്കളോട് ചരിത്രപരമായ പല അനീതിയും ചെയ്ത ഒരു സമുദായത്തിന് അത് നൽകാൻ പാടില്ല. നമ്മുടെ വീട്ടിൽ ഒരാൾ അതിക്രമിച്ചുകയറി താമസിക്കുന്നു. കുറേ കാലത്തെ നിയമയുദ്ധത്തിനു ശേഷം നമ്മൾ ജയിക്കുന്നു. എന്നിട്ട് അവർക്ക് താമസിക്കാൻ മറ്റൊരു സ്ഥലം അനുവദിക്കുന്നത് നീതിയാണോയെന്നും അഭിഭാഷകൻ ചോദിച്ചു. 
 ഹിന്ദു രാഷ്ട്രീയക്കാരാണ് മുസ്‌ലിംകളെക്കാൾ കൂടുതൽ ഹിന്ദുക്കളെ ദ്രോഹിച്ചത്. യു.പി മുൻ മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവ് അത്തരം നിലപാട് സ്വീകരിച്ചയാളാണ്. മതനിരപേക്ഷതയുടെ പേരുപറഞ്ഞ് ഇതൊക്കെ മറയ്ക്കാൻ കോൺഗ്രസ് സർക്കാർ പലതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഇനി നമ്മെ കബളിപ്പിക്കാനാവില്ല. മുസ്‌ലിം ഭരണാധികാരികൾ ഇസ്‌ലാം നിർമിതികൾക്കല്ല, ഇസ്‌ലാമിന്റെ കരുത്ത് കാട്ടാനാണ് ശ്രമിച്ചത്. ഹിന്ദു അടയാളങ്ങൾ നീക്കി ഹിന്ദുക്കളെ അപമാനിക്കലായിരുന്നു അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

Latest News