Sorry, you need to enable JavaScript to visit this website.

രണ്ടു മസ്ജിദുകൾ കൂടി വിട്ടുതന്നാൽ മറ്റു പള്ളികളിൽ അവകാശവാദം ഉന്നയിക്കില്ലെന്ന് രാമജന്മഭൂമി ട്രസ്റ്റ് നേതാവ്

- ഗ്യാൻവാപിയിലെയും മഥുരയിലെയും പള്ളികൾ വിട്ടുതന്നാൽ മറ്റെല്ലാം മറക്കാമെന്ന് രാമജന്മഭൂമി ട്രസ്റ്റ് ട്രഷറർ ഗോവിന്ദ്‌ദേവ് ഗിരി മഹാരാജ്

പൂനെ - അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുര ഈദ്ഗാഹ് പള്ളികൾ കൂടി മുസ്‌ലിംകൾ ഹിന്ദുക്കൾക്കു വിട്ടുനൽകണമെന്ന് രാമജന്മഭൂമി ട്രസ്റ്റ് ട്രഷറർ ഗോവിന്ദ്‌ദേവ് ഗിരി മഹാരാജ് വാദിച്ചു. ഈ  രണ്ടു വിഷയങ്ങളും കൂടി രമ്യമായി പരിഹരിച്ചാൽ മറ്റു പള്ളികൾക്കു പിന്നാലെ ഹിന്ദുക്കൾ വരില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. പൂനെയിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് രാമജനന്മഭൂമി നേതാവ് ഈ ആവശ്യം ഉന്നയിച്ചത്.
 ഭൂതകാലത്തല്ല, ഭാവി ജീവിതത്തിലേക്കാണു ഞങ്ങൾ നോക്കുന്നത്. രാജ്യത്തിന്റെ ഭാവി സമ്മോഹനമാകണം. അയോധ്യ, ഗ്യാൻവാപി, കൃഷ്ണ ജന്മഭൂമി ഈ മൂന്നു ക്ഷേത്രങ്ങൾ സമാധാനപരമായി ലഭിച്ചാൽ, മറ്റെല്ലാം ഞങ്ങൾ മറക്കാൻ തയ്യാറാണ്. മൂന്ന് ക്ഷേത്രങ്ങൾ വിട്ടുകിട്ടിയാൽ മറ്റു ക്ഷേത്രങ്ങളുടെ കാര്യം പോലും നോക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. മൂന്നു ക്ഷേത്രങ്ങളുടെ കാര്യത്തിലും കൈകൂപ്പിയാണ് താൻ അപേക്ഷിക്കുന്നത്. അധിനിവേശ ശക്തികളുടെ ആക്രമണത്തിലുണ്ടായ വൻ മുറിവുകളാണു ഈ മൂന്നും. ജനങ്ങൾ അതിന്റെ വേദനയിലാണ്. ആ വേദനയ്ക്കു സമാധാനപരമായി ശമനം നൽകാൻ മുസ്‌ലിംകൾക്ക് ആകുമെങ്കിൽ അതു സാഹോദര്യം ഊട്ടിയുറപ്പിക്കാൻ സഹായിക്കുമെന്നും ഗോവിന്ദ്‌ദേവ് പ്രഖ്യാപിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത് അവിടെ രാമക്ഷേത്രം സ്ഥാപിച്ചതിനു പിന്നാലെ ഗ്യാൻവാപി, ഈദ്ഗാഹ് മസ്ജിദുകളിൽ കൂടി അവകാശവാദം ശക്തമാക്കി രാജ്യത്തെ പാർല്ലമെന്റ് പാസാക്കിയ 1991-ലെ ആരാധനാലയ സംരക്ഷണ നിയമം പച്ചക്കു വെല്ലുവിളിച്ചാണ് ചില ഹിന്ദുത്വ ശക്തികൾ തങ്ങളുടെ വാദമുഖങ്ങളുമായി രംഗത്തുവരുന്നത്.

Latest News