ചാള്‍സ് മൂന്നാമന്‍ രാജാവിന് അര്‍ബുദം സ്ഥിരീകരിച്ചു, ചികിത്സ തുടങ്ങിയെന്ന് കൊട്ടാരം

ലണ്ടന്‍- ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് അര്‍ബുദം സ്ഥിരീകരിച്ചു. പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടര്‍ന്നുള്ള ആശുപത്രി ചികിത്സക്ക് പിന്നാലെയാണ് ബക്കിംഗ്ഹാം കൊട്ടാരം ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.
ക്യാന്‍സറിന്റെ രൂപം കൊട്ടാരം വ്യക്തമാക്കിയിട്ടില്ലെങ്കിലും 75 കാരനായ രാജാവിന് ചികിത്സ ആരംഭിച്ചതായും രാജാവ് തന്റെ പൊതു ചുമതലകള്‍ മാറ്റിവെച്ചതായും പ്രസ്താവനയില്‍ പറഞ്ഞു.
വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളെ കാണുന്നതടക്കമുള്ളവ മാറ്റിവെക്കുമെങ്കിലും രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ തന്റെ ചുമതലകളില്‍ തുടരുമെന്നും അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയില്‍ പറയുന്നു.
ഹോസ്പിറ്റലില്‍ പ്രവേശിച്ചപ്പോള്‍ നടത്തിയ മറ്റു പരിശോധനകളിലാണ്  ക്യാന്‍സര്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ എവിടെയാണ് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ചികിത്സാ ഷെഡ്യൂള്‍ ആരംഭിച്ചതിനാല്‍ പൊതുജനങ്ങളെ അഭിമുഖീകരിക്കരുതെന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ട്.  മെഡിക്കല്‍ സംഘത്തിന്റെ  സത്വര നടപടികളില്‍  രാജാവ് സംതൃപ്തനാണെന്നും നന്ദി അറിയിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

വി.പി.എന്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്; പക്ഷേ, ദുരുപയോഗത്തിന്റെ ശിക്ഷ കൂടി അറിയണം

VIDEO ഭാര്യക്ക് സല്യൂട്ടും ചുംബനവും; സൗദിയിലെ ബിരുദദാന ചടങ്ങ് വേറിട്ട കാഴ്ചയായി

ഇന്ത്യയെ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇസ്രായില്‍; കമന്റുകള്‍ രസകരം

ഭാര്യയും മക്കളുമെത്തിയത് മൂന്ന് ദിവസം മുമ്പ്; നൊമ്പരമായി കണ്ണൂര്‍ സ്വദേശിയുടെ മരണം

 

Latest News