ഇന്ത്യയെ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇസ്രായില്‍; കമന്റുകള്‍ രസകരം

ന്യൂദല്‍ഹി- ഇന്ത്യയെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന രാജ്യം ഇസ്രായില്‍. ഇന്ത്യയെ പ്രിയങ്കര രാഷ്ട്രമായി കരുതി അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന രാജ്യങ്ങളുടെ പട്ടിക പ്യൂ റിസേര്‍ച്ച് സെന്ററാണ് പ്രസിദ്ധീകരിച്ചത്.
സര്‍വേ നടത്തി പ്രസിദ്ധീകരിച്ച പട്ടികിയില്‍ ഇസ്രായിലാണ് ഒന്നാം സ്ഥാനത്ത് (71 ശതമാനം).
യു.കെ (66 ശതമാനം), നൈജീരിയ (60 ശതമാനം), ദക്ഷിണ കൊറിയ (58 ശതമാനം), ഓസ്‌ട്രേലിയ (55 ശതമാനം), ഇറ്റലി (52 ശതമാനം) എന്നിവയാണ് പട്ടികയില്‍ ഇസ്രായിലിനു പിറകില്‍.
ഞങ്ങള്‍ ഇന്ത്യന്‍ സുഹൃത്തുക്കളെ സ്‌നേഹിക്കുന്നുവെന്നും ഇന്ത്യയെ അതിപ്രിയങ്കര രാഷ്ട്രമായി കരുതുന്ന രാജ്യമാണ് ഇസ്രായിലെന്നും  പട്ടിക എക്‌സില്‍ പങ്കുവെച്ചുകൊണ്ട് ഇസ്രായില്‍ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഇസ്രായിലിന്റെ പോസ്റ്റിനു താഴെ രസകരമായ കമന്റുകളാണ് പോസ്റ്റ് ചെയ്യുന്നത്.
ഞങ്ങളും ഇസ്രായിലിനെ ഇഷ്ടപ്പെടുന്നുവെന്ന കമന്റുകളോടൊപ്പം ഇതിന് എത്രം പണം ചെലവാക്കിയെന്നും ചിലര്‍ ചോദിക്കുന്നു.
ഈ രാജ്യങ്ങളിലെ ഇന്ത്യക്കാരായിരിക്കും സര്‍വേയില്‍ പങ്കെടുത്തതെന്ന് മറ്റു ചിലര്‍ നിരീക്ഷിക്കുന്നു.

Latest News