ഭാര്യയും മക്കളുമെത്തിയത് മൂന്ന് ദിവസം മുമ്പ്; നൊമ്പരമായി കണ്ണൂര്‍ സ്വദേശിയുടെ മരണം

ഷാര്‍ജ-കണ്ണൂര്‍ കൂത്തുപറമ്പ് മുത്തിങ്ങ സ്വദേശി ഞാലിക്കല്‍ ഷുക്കൂര്‍ (46) ഷാര്‍ജയില്‍ നിര്യാതനായി. രാവിലെ ജോലിക്ക് പോകാനായി കുളിക്കവേ ബാത്ത് റൂമില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഷാര്‍ജ റോളയില്‍ പര്‍ദ്ദ ഷോപ്പ് നടത്തി വരികയായിരുന്നു.

മൂന്ന് ദിവസം മുമ്പാണ് ഭാര്യയും മക്കളും യു.എ.ഇയില്‍ എത്തിയത്. ഭാര്യ സലീന. മക്കള്‍: റബിന്‍ ജാസ്, ഹവ്വ, മാഷിത. പിതാവ്: പരേതനായ കുട്ടിയാത്ത. മാതാവ്: കുഞ്ഞാമിന. സഹോദരങ്ങള്‍: മഹമ്മൂദ്, കരീം, മുസ്തഫ, യൂസുഫ്, സുബൈര്‍. സഹോദരി: നഫീസ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വി.പി.എന്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്; പക്ഷേ, ദുരുപയോഗത്തിന്റെ ശിക്ഷ കൂടി അറിയണം

VIDEO ഭാര്യക്ക് സല്യൂട്ടും ചുംബനവും; സൗദിയിലെ ബിരുദദാന ചടങ്ങ് വേറിട്ട കാഴ്ചയായി

ഇന്ത്യയെ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇസ്രായില്‍; കമന്റുകള്‍ രസകരം

Latest News