റിയാദ് - ഡെപ്യൂട്ടി സാര്‍ജന്റ് റാങ്കില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സുരക്ഷാ ഉദ്യോഗസ്ഥന്‍ ബിരുദദാന ചടങ്ങ് വീക്ഷിക്കാനെത്തിയ ഭാര്യയെ കണ്ടപ്പോള്‍ കാണിച്ച സ്‌നേഹ പ്രകടനം സോഷ്യല്‍ മീഡിയയില്‍ മനോഹര കാഴ്ചയായി.
ബിരുദാന ചടങ്ങ് പൂര്‍ത്തിയായ ഉടന്‍ പരിപാടി വീക്ഷിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ കൂട്ടത്തില്‍ തന്റെ ഭാര്യയെ നാലുപാടും അന്വേഷിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍ ഭാര്യയെ കണ്ടയുടന്‍ സൈനികാഭിവാദ്യം നല്‍കുകയും ഓടിച്ചെന്ന് ഗാഢമായി ആശ്ലേഷിക്കുകയും നിലത്തു നിന്ന് എടുത്തുയര്‍ത്തുകയും ശിരസ്സില്‍ മുത്തം നല്‍കുകയുമായിരുന്നു.
ഇതിനിടെ യുവതി ഭര്‍ത്താവിനെ ബിരുദദാന ഷാള്‍ അണിയിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
— علي الحمداوي (@alisaifeldin1) February 5, 2024