Sorry, you need to enable JavaScript to visit this website.

മോഡിയുടെ സമ്മാനമാണെന്ന് വിശ്വസിക്കരുത്; നിങ്ങള്‍ക്ക് ലഭിച്ച അധിക തുകക്ക് കാരണം വേറയുണ്ട്‌

കൊച്ചി- ഫെഡറല്‍ ബാങ്ക് ഇടപാടുകാരെ അമ്പരപ്പിച്ച് അക്കൗണ്ടിലേക്ക് അപ്രതീക്ഷിത തുക. യു.പി.ഐ ഇടപാടുകള്‍ക്ക് അധികമായി ഈടാക്കിയ ചാര്‍ജുകള്‍ അക്കൗണ്ട് ഉടമകള്‍ക്ക് തിരിച്ചു നല്‍കിയതാണെന്ന് അന്വേഷണത്തില്‍ മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. പ്രമുഖ ബാങ്കുകളൊക്കെ ഇങ്ങനെ ഈടാക്കിയ ചാര്‍ജ് തിരിച്ചു നല്‍കുന്നുണ്ട്. കൂടുതലും ഫെഡറല്‍ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കാണ് ലഭിച്ചിരിക്കുന്നത്.
ചെറിയ തുക മുതല്‍ ആയിരങ്ങള്‍ വരെ ഇത്തരത്തില്‍ ലഭിച്ച അക്കൗണ്ടുടമകളുണ്ട്. മാസത്തിന്റെ അവസാന ദിവസം അപ്രതീക്ഷിതമായി വലിയ തുക വന്നതോടെ പലവിധ ഊഹാപോഹങ്ങള്‍ പ്രചരിക്കുകയും ചെയ്തു. ബജറ്റിന് മുമ്പ് നരേന്ദ്രമോഡി ജനങ്ങള്‍ക്ക് നല്‍കിയ സമ്മാനമെന്ന് വരെ പ്രചരിപ്പിക്കപ്പെട്ടു.
ജനുവരി 31 മുതലാണ് അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ആയതായി ഉടമകള്‍ക്ക് മെസേജ് ലഭിക്കുന്നത്. എന്നാല്‍ എവിടെ നിന്നാണ് പണം വന്നതെന്ന് മെസേജില്‍ വ്യക്തമല്ലാത്തതോടെ പലരും അന്വേഷിക്കുകയായിരുന്നു.
ബാങ്കുകളിലേക്ക് നിരവധി വിളികള്‍ എത്തിയതോടെയാണ് ജീവനക്കാര്‍ പോലും ഇതറിഞ്ഞത്. യു.പി.ഐ ഇടപാടുകള്‍ക്ക് അധികമായി ഈടാക്കിയ ചാര്‍ജുകളാണ് ഇത്തരത്തില്‍ അക്കൗണ്ടുടമകള്‍ക്ക് തിരിച്ചു നല്‍കിയതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
ഇടപാടുകളുടെ എണ്ണം നിശ്ചിത പരിധി കഴിഞ്ഞാല്‍ ബാങ്കുകള്‍ ഫീസ് ഈടാക്കാറുണ്ട്. ഓരോ െ്രെതമസത്തിലുമാണ് ഇത് നോക്കാറുള്ളത്. യു.പി.ഐ ഇടപാടുകളെയും ബാങ്ക് ഇടപാടുകളായി പരിഗണിച്ച് ഇത്തരത്തില്‍ ഫീസ് ഈടാക്കിയിരുന്നു. എന്നാല്‍ യു.പി.ഐ വഴി നടത്തുന്ന പേയ്‌മെന്റുകളെ ബാങ്ക് ഇടപാടായി കണക്കാക്കരുതെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം വന്നതോടെയാണ് പല ബാങ്കുകളും ഉപയോക്താക്കള്‍ക്ക് പണം തിരിച്ചു നല്‍കുന്നത്.

അറബികളുടെ ഉശിരിന് പിന്നില്‍ കാവയും കാരക്കയുമൊന്നുമല്ല

എൽ.ജി.ബി.ടി സംവാദം; ട്രാന്‍സ് ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ഒളിച്ചോടുകയാണോ; ആരോപണവുമായി അബ്ദുല്ല ബാസില്‍

ദഫ് മുട്ട് പഠിപ്പിക്കാന്‍ കൊണ്ടുപോയി പീഡനം; മദ്രസാധ്യപകന്‍ അറസ്റ്റില്‍

Latest News