ദഫ് മുട്ട് പഠിപ്പിക്കാന്‍ കൊണ്ടുപോയി പീഡനം; മദ്രസാധ്യപകന്‍ അറസ്റ്റില്‍

കൊല്ലം- മത പാഠശാലയിലെ മുന്നാം ക്ലാസ്  വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ മതാധ്യാപകന്‍ പിടിയില്‍. തേവലക്കര പാലയ്ക്കല്‍ കാഞ്ഞിയില്‍ കിഴക്കതില്‍ വീട്ടില്‍  കബീര്‍കുട്ടി (49) ആണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്.
കുട്ടി പഠിക്കുന്ന മദ്രസയിലെ അധ്യാപകനായ പ്രതി ഈ പരിചയം മുതലാക്കി 2023 ഓഗസ്റ്റില്‍ വിദ്യാര്‍ഥിയെയും സുഹൃത്തുക്കളെയും ദഫ്മുട്ട് പഠിപ്പിക്കാന്‍ എന്ന പേരില്‍ പ്രതിയുടെ വീട്ടില്‍ വരുത്തുകയും മറ്റ് കുട്ടികള്‍ ഇല്ലത്തപ്പോള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്നും പല തവണ പ്രതി കുട്ടിയെ പ്രതിയുടെ വീട്ടിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന്‍ ഇരയാക്കുകയായിരുന്നു. കുട്ടി കഴിഞ്ഞ ദിവസം ഇതിനെകുറിച്ച് മാതാവിനോട് പറഞ്ഞതോടെ മാതാവ് പോലീസില്‍ അറിയിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത  പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

അറബികളുടെ ഉശിരിന് പിന്നില്‍ കാവയും കാരക്കയുമൊന്നുമല്ല

എൽ.ജി.ബി.ടി സംവാദം; ട്രാന്‍സ് ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ഒളിച്ചോടുകയാണോ; ആരോപണവുമായി അബ്ദുല്ല ബാസില്‍

Latest News