സൗദിയില്‍ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി തട്ടിപ്പു നടത്താന്‍ പുതിയൊരു രീതി; മുന്നറിയിപ്പുമായി മന്ത്രാലയം

ജിദ്ദ - വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തുന്നവരുടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന വ്യാജ വെബ്‌സൈറ്റുകളുമായും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തുന്നവരുമായും ഇടപാടുകള്‍ നടത്തുന്നതിനെതിരെ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണം. ഓണ്‍ലൈന്‍ വഴി വാങ്ങിയ ഉല്‍പന്നങ്ങളും ചരക്കുകളും തിരികെ നല്‍കിയ വകയിലെ പണം ഈടാക്കി നല്‍കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് വാണിജ്യ മന്ത്രാലയവുമായി ബന്ധമുണ്ടെന്ന് വാദിക്കുന്ന വ്യാജ വെബ്‌സൈറ്റുകളിലും പേജുകളിലും സ്വകാര്യ വിവരങ്ങള്‍ പങ്കുവെച്ചതിന്റെ ഫലമായി ആളുകള്‍ തട്ടിപ്പുകള്‍ക്കിരയായ നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
വ്യാജ സൈറ്റുകളില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടും പിന്നീട് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം കാര്‍ഡ് വിവരങ്ങളും പാസ്‌വേര്‍ഡുകളും ഒ.ടി.പിയും കൈക്കലാക്കി പണം തട്ടുകയാണ് വ്യാജന്മാര്‍ ചെയ്യുന്നത്. ഇത്തരം തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തുന്നുണ്ട്. ഒരു കക്ഷികള്‍ക്കും അക്കൗണ്ട്, എ.ടി.എം കാര്‍ഡ് വിവരങ്ങളും പാസ്‌വേര്‍ഡും ഒ.ടി.പിയും കൈമാറരുത്. ഇത്തരം വിവരങ്ങള്‍ വാണിജ്യ മന്ത്രാലയം ഒരിക്കലും ആവശ്യപ്പെടില്ല. ഏകീകൃത കംപ്ലയിന്റ്‌സ് നമ്പറായ 1900 ലും വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പും വഴി മാത്രമേ മന്ത്രാലയം ഉപയോക്താക്കളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുകയുള്ളൂവെന്നും മന്ത്രാലയം പറഞ്ഞു.

ഓഫീസില്‍ ഉറക്കം തൂങ്ങുന്നു; ഉറങ്ങാൻ കിടക്കുംമുമ്പ് വീട്ടിലേക്ക് വിളിക്കരുതെന്ന് പ്രവാസിയോട് ഡോക്ടര്‍

സൗദിയില്‍ വ്യക്തികള്‍ക്കായി സേവിംഗ്‌സ് ബോണ്ട് ആരംഭിച്ചു, പ്രവാസികള്‍ക്കും വാങ്ങാം

പ്രവാസ ലോകത്ത് ഓഫീസ് ബോയി സമ്പന്നനായത് ചുമ്മാതല്ല

VIDEO ഇതാണ് ദൈവത്തിന്റെ കൈയെന്ന് സോഷ്യല്‍ മീഡിയ, വൈറലായി ഒരു വീഡിയോ

 

Latest News