VIDEO ഇതാണ് ദൈവത്തിന്റെ കൈയെന്ന് സോഷ്യല്‍ മീഡിയ, വൈറലായി ഒരു വീഡിയോ

ചെന്നൈ-ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് പുറത്തേക്ക് വീഴാന്‍ പോയ യുവതിയെ കണ്ടക്ടര്‍ അത്ഭുതരമായി രക്ഷപ്പെടുത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. യുവതിക്കിത് രണ്ടാം ജന്മമാണെന്നും ദൈവത്തിന്റെ കൈയാണ് രക്ഷപ്പെടുത്തിയതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ കമന്റ് ചെയ്യുന്നത്.
തമിഴ്‌നാട്ടിലെ ഈറോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍നിന്ന് പുറത്തേക്ക് വീഴാന്‍ പോയ യുവതിയെ ബസ് കണ്ടക്ടര്‍ മുടുക്കുത്തില്‍ പിടിച്ച് ബസിലേക്ക് തന്നെ വലിച്ചു കയറ്റുകയായിരുന്നു. ഈറോഡില്‍ നിന്ന് മേട്ടൂരിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് സംഭവം. ബസില്‍ മുന്നോട്ടു നടന്നുവന്ന യുവതി കാലിടറി ഡോറിലൂടെ പുറത്തേക്ക് വീഴാന്‍പോകുന്നതാണ് വീഡിയോ ദൃശ്യം. ഉടന്‍ തന്നെ കണ്ടക്ടര്‍ യുവതിയെ പിടിച്ച് വലിക്കുകയായിരുന്നു. ചിത്താറിലേക്ക് പോകുകയായിരുന്നു യുവതി. ബസിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കുടുങ്ങിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

 

Latest News