ലണ്ടന്‍ - യൂര്‍ഗന്‍ ക്ലോപ് ലിവര്‍പൂളിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്നും പകരം സാബി അലോണ്‍സൊ ചുമതലയേല്‍ക്കുമെന്നും വാര്‍ത്ത വന്നതോടെ വെട്ടിലായത് തായ്‌ലന്റുകാരാണ്. ലിവര്‍പൂളിലേക്ക് പോകാന്‍ വിമാനക്കാശ് തന്ന് സഹായിക്കണമെന്ന് പറഞ്ഞ് അലോണ്‍സോയുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുകയാണ് തായ്‌ലന്റില്‍. അതോടെ സാബി അലോണ്‍സോയുടെ പേരില്‍ നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി തായ്‌ലന്റ് പോലീസ് രംഗത്തെത്തി.
ഇപ്പോള്‍ ജര്‍മനിയില്‍ ബയര്‍ ലെവര്‍കൂസന്റെ കോച്ചായി സാബി അലോണ്‍സോയുടെ പേരിലുള്ള സന്ദേശത്തില്‍ വിമാനക്കൂലിയായി 300 ബഹ്താണ് ചോദിക്കുന്നത്. അലോണ്‍സൊ ലിവര്‍പൂളിന്റെ മുന്‍ കളിക്കാരനാണ്. ലിവര്‍പൂളും പ്രീമിയര്‍ ലീഗും തായ്‌ലന്റില്‍ ഏറെ ജനപ്രിയമാണ്.