Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

21 സെക്കന്റിനുള്ളില്‍ രണ്ട് ഗോള്‍, പ്രീമിയര്‍ ലീഗ് പുനരാരംഭിച്ചു

ലണ്ടന്‍ - ഇന്റര്‍നാഷനല്‍ മത്സരങ്ങളുടെ ഇടവേളക്ക് ശേഷം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് സ്‌ഫോനാത്മകമായ തുടക്കം. ബ്രൈറ്റനെതിരെ ലൂടന്റെ എലിജാ അദബയൊ തന്റെ ഹാട്രിക്കിലെ ആദ്യ ഗോളടിച്ചത് പതിനെട്ടാമത്തെ സെക്കന്റിലാണ്. 4-0 ന് ലൂടന്‍ ജയിച്ചു. ക്രിസ്റ്റല്‍ പാലസിനെതിരെ 21ാം സെക്കന്റില്‍ ബെന്‍ ബെരറ്റന്‍ ഡിയാസ് ഗോളടിച്ചെങ്കിലും ഷെഫീല്‍ഡ് യുനൈറ്റഡ് 2-3 ന് തോറ്റു.
ഗബ്രിയേല്‍ ജെസൂസും ബുകായൊ സാക്കയും രണ്ടാം പകുതിയില്‍ നേടിയ ഗോളുകളില്‍ ആഴ്‌സനല്‍ 2-1 ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോല്‍പിച്ചു. ഇതോടെ ലിവര്‍പൂളിന്റെ ലീഡ് രണ്ടു പോയന്റായി കുറഞ്ഞു. ലിവര്‍പൂള്‍ ഇന്ന് ചെല്‍സിയെ നേരിടുകയാണ്. നാലാം സ്ഥാനത്തുള്ള ആസ്റ്റണ്‍വില്ലയെ 3-1 ന് ന്യൂകാസില്‍ തോല്‍പിച്ചു. ആദ്യ പകുതിയില്‍ നാല് മിനിറ്റിനിടെ ഫാബിയന്‍ ഷാര്‍ രണ്ട് ഗോള്‍ നേടി. ഹോം മത്സരത്തില്‍ ഒരു വര്‍ഷത്തിനിടെ ആസ്റ്റണ്‍വില്ലയുടെ ആദ്യ തോല്‍വിയാണ് ഇത്. 
 

Latest News