അല്‍ഉല - മരുഭൂപാതകളിലൂടെയുള്ള ശ്രമകരമായ യജ്ഞവുമായി അല്‍ഉല സൈക്ലിംഗ് ചാമ്പ്യന്‍ഷിപ് ആരംഭിച്ചു. ആദ്യ സ്റ്റെയ്ജില്‍ കാസ്പര്‍ വാന്‍ ഊഡന്‍ ഫാസ്റ്റസ്റ്റായി. അവസാന കിലോമീറ്ററുകളില്‍ മത്സരാര്‍ഥകളില്‍ മത്സരിച്ചു മുന്നേറി. ഡച്ചിന്റെ തന്നെ ഡയ്‌ലാന്‍ ഗ്രോണെവെഗനും ബെല്‍ജിയത്തിന്റെ ടിം മെര്‍ലിയറും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
അല്‍ഉല ടൂറില്‍ 126 റൈഡര്‍മാരാണ് പങ്കെടുക്കുന്നത്. അല്‍മന്‍ഷിയ ട്രയ്ന്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച് അല്‍ഉല ചുറ്റി 149 കിലോമീറ്ററാണ് ആദ്യ സ്‌റ്റെയ്ജ്.