Sorry, you need to enable JavaScript to visit this website.

അഡ്വ. ഷാന് നീതിയെവിടെ? ശ്രീജ നെയ്യാറ്റിന്‍കര ചോദിക്കുന്നു

ചിലത് പറയാതിരിക്കാന്‍ കഴിയില്ലല്ലോ  ...

എന്തിനാണ് ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊലചെയ്യപ്പെട്ടത് എന്നതിന്റെ ഉത്തരമാണ് ഇന്നത്തെ കോടതി വിധി  ..

ഇരയാക്കപ്പെടുന്ന മനുഷ്യര്‍ക്ക് ഒരിക്കലും നീതി കിട്ടില്ല എന്ന ഉറപ്പാണ് ആ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ..  അഥവാ നീതിന്യായ വ്യവസ്ഥയോടുള്ള ഇരകളുടെ വിശ്വാസമില്ലായ്മ ..  

രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകക്കേസ് ചര്‍ച്ച ചെയ്യുമ്പോള്‍ പൊതുബോധവും മാധ്യമങ്ങളും ബോധപൂര്‍വ്വം  ഒഴിവാക്കിക്കളയുന്ന ഒരു പേരില്ലേ ?

ഓര്‍മ്മയുണ്ടോ ആ പേര്?

അഡ്വ കെ ഷാന്‍  ..

ആരായിരുന്നു ഷാന്‍?

എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു അഡ്വ ഷാന്‍ ... 2021 ഡിസംബര്‍ 18 ന് രാത്രി ആര്‍ എസ് എസ് ഭീകരവാദികള്‍ നിരപരാധിയായ ആ മനുഷ്യനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു  .. ഡിസംബര്‍ 19 ന് രാവിലെ അതായത് ഷാന്‍ കൊല്ലപ്പെട്ട് പിറ്റേ ദിവസം രാവിലെ രഞ്ജിത്ത് ശ്രീനിവാസനെ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി അഥവാ പ്രതികാരക്കൊല ...

ഞങ്ങളില്‍ പെട്ട ഒരുത്തനെ കൊന്നാല്‍ നിങ്ങളില്‍ പെട്ടവനെ ഞങ്ങളും കൊല്ലും എന്ന നിലപാട്  ..അഥവാ പാടത്ത് പണി വരമ്പത്ത് കൂലി ..  ആ നിലപാട് തീര്‍ച്ചയായും നിയമ സംവിധാനം നിലനില്‍ക്കുന്ന ഒരു ഒരു രാജ്യത്ത് തെറ്റ് തന്നെയാണ് ഒരു സംശയവുമില്ല .. പക്ഷേ നീതി കിട്ടില്ലെന്ന് ഉറപ്പുള്ളപ്പോള്‍ മനുഷ്യര്‍ നടത്തുന്ന പ്രതിരോധമാണത് ...

ഷാനിന് ഇവിടത്തെ നിയമ സംവിധാനം നീതി നല്‍കിയോ ...? ഷാന്‍ വധക്കേസിലെ പ്രതികള്‍ അഥവാ ആര്‍ എസ് എസ് ഭീകരവാദികള്‍ ജാമ്യത്തിലാണ് . കേസിന്റെ വിചാരണ ഫെബ്രുവരി ആദ്യവാരം തുടങ്ങാനിരിക്കുന്നതേയുള്ളൂ  .. എന്നാല്‍ പ്രതികാരക്കൊല നടത്തിയ  പ്രതികള്‍ക്ക് കോടതി തൂക്കുകയര്‍ വിധിച്ചിട്ടുമുണ്ട്  ... എത്ര ചടുലമായാണ് ആ കേസ് തീര്‍പ്പ് കല്പിച്ചത്  .. എത്ര വേഗതയിലാണ് പോലീസ്  ആ കേസന്വേഷണം പൂര്‍ത്തിയാക്കിയത്  ..  

ഷാന്‍ വധക്കേസിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണം  ... അതാണ് നീതി .. അതുവരെ രഞ്ജിത്ത് ശ്രീനിവാസന്‍ കേസിലെ പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ അനീതിയാണ്  ..  കാരണം രഞ്ജിത്ത് ശ്രീനിവാസന്റെ കൊലയിലേക്ക് നയിച്ച കാരണം ഷാന്‍ വധമാണ് ഷാനിനെ വധിച്ചത് ആര്‍ എസ് എസ് ഭീകരന്മാരാണ് .. ആ പ്രതികള്‍ നാട്ടില്‍ വിഹരിക്കുമ്പോള്‍ എങ്ങനെയാണ് ഈ വിധി നീതിയാകുന്നത്? പച്ചയായ ഇരട്ടത്താപ്പല്ലേ അത്  ...

ചോദിക്കാന്‍ ഒന്ന് മാത്രം ആര്‍ എസ് എസ് ഭീകരവാദികളാല്‍ കൊല്ലപ്പെട്ട എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ ഷാനിന് നീതിയെവിടെ?


സെലിബ്രിറ്റികളില്‍ പലരും പോയത് അയോധ്യയിലേക്ക്, നടി തമന്നയുടേത് വേറിട്ട സന്ദര്‍ശനം


Latest News