സെലിബ്രിറ്റികളില്‍ പലരും പോയത് അയോധ്യയിലേക്ക്, നടി തമന്നയുടേത് വേറിട്ട സന്ദര്‍ശനം

മുംബൈ- രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളും അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ വൈറാലാക്കുമ്പോള്‍ വേറിട്ട ക്ഷേത്ര ദര്‍ശനം വൈറലാക്കി തെന്നിന്ത്യന്‍ നടി തമന്ന ഭാട്യ.
യോനി പ്രതിഷ്ഠയുള്ള കാമാഖ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ തമന്ന തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും ആരാധാകര്‍ വൈറാലക്കിയതും. കഴുത്തില്‍ പൂമാലയും നെറ്റിയില്‍ തിലകവുമണിഞ്ഞ ചിത്രങ്ങളാണ് നടി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. കുടുംബത്തോടൊപ്പമുള്ള ഭക്തിസാന്ദ്രമായ നിമിഷങ്ങളെന്നാണ് അടിക്കുറിപ്പ് നല്‍കിയത്.  
അസമിലെ ഗുവഹാത്തിയുടെ പടിഞ്ഞാറന്‍ ഭാഗത്ത് നീലാഞ്ചല്‍ കുന്നിന് മുകളിലാണ് പ്രശസ്തമായ ഈ ക്ഷേത്രം. യോനിയെ പൂജിക്കുന്ന കാമാഖ്യ ക്ഷേത്രത്തെ രാജ്യത്തെ നാല് പ്രധാനപ്പെട്ട ശക്തി പീഠങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. ചെറിയ ഗുഹയ്ക്കുള്ളിലായി കല്‍ഫലകത്തില്‍ കൊത്തിവെച്ചിരിക്കുന്ന ദേവിയുടെ യോനിയാണ് പ്രതിഷ്ഠ.
ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്റെ സുദര്‍ശന ചക്രത്തിന്റെ പ്രയോഗത്താല്‍ 108 കഷണങ്ങളായി ചിതറി. ഇതില്‍ യോനീഭാഗം വീണത് ഇവിടെയെന്നാണ് വിശ്വാസം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ ക്ഷേത്രം നിരവധി തവണ പുതുക്കിപ്പണിതു. ഇവിടത്തെ വാസ്തു വിദ്യയും ശ്രദ്ധേയമാണ്. ക്ഷേത്രത്തിന് മുകളില്‍ കാണുന്ന വലിയ താഴികക്കുടമാണ് ഏറ്റവും വലിയ പ്രത്യേകത. പശ്ചാത്തലത്തില്‍ നീലാഞ്ചല്‍ കുന്നും കാണാം. എല്ലാ വര്‍ഷവും ജൂണില്‍ നടക്കുന്ന അമ്പുബാച്ചി ചതുര്‍ദിന ഉത്സവത്തിനായി നൂറു കണക്കിന് ഭക്തര്‍ എത്താറുണ്ട്.
അമ്പുബാച്ചി ഉത്സവത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഭക്തര്‍ വ്രതം അനുഷ്ഠിക്കും. കാമഖ്യ രജസ്വലയാകുമെന്ന വിശ്വാസത്തില്‍ ക്ഷേത്രത്തിന്റെ വാതിലുകള്‍ ഈ സമയം അടച്ചിടും.  ക്ഷേത്രത്തിന്റെ പുറത്താണ് ആഘോഷങ്ങള്‍. നാലാം ദിവസം ക്ഷേത്രത്തിന്റെ വാതിലുകള്‍ വീണ്ടും തുറന്ന് പതിവ് പൂജകള്‍ ആരംഭിക്കും. പൂജാരി നല്‍കുന്ന ചുവന്ന തുണികളുടെ കഷണങ്ങളുമായാണ് ഭക്തര്‍ മടങ്ങാറുള്ളത്.
ചുവന്ന തുണി കാമാഖ്യയുടെ ആര്‍ത്തവ രക്തം പുരണ്ടതാണെന്ന വിശ്വാസത്തില്‍ അനുഗ്രഹമായി കണ്ടാണ് ഭക്തര്‍ വീടുകളിലേക്ക് കൊണ്ടുപോകുന്നത്.

 

Latest News