അമ്മായിയമ്മയോട് തെറ്റാന്‍ കാരണം മേക്കപ്പ് സാധനങ്ങള്‍, വിവാഹ മോചനം വേണമെന്ന് യുവതി

ആഗ്ര-അനുവാദമില്ലാതെ ഭര്‍തൃമാതാവ് തന്റെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലിയുണ്ടായ കുടുംബ പ്രശ്‌നത്തില്‍ വിവാഹമോചനം തേടി യുവതി. താന്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് ഭര്‍തൃമാതാവ് തന്റെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിച്ചുവെന്നും വഴക്കിനെ തുടര്‍ന്ന് തന്നെയും സഹോദരിയെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടുവെന്നുമാണ് യുവതിയുടെ പരാതി. തുടര്‍ന്ന് ഇരുവരും സ്വന്തം കുടുംബ വീട്ടിലേക്ക് താമാസം മാറി.
മാല്‍പ്പുര സ്വദേശികളായ യുവതിയും സഹോദരിയും എട്ടു മാസം മുമ്പാണ് രണ്ട് സഹോദരന്‍മാരെ വിവാഹം കഴിച്ചത്. അമ്മായിയമ്മ അനുവാദം ഇല്ലാതെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് കണ്ടുപിടിക്കുന്നതുവരെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും
ഉണ്ടായിരുന്നില്ല.
പുറത്ത് എന്തെങ്കിലും പരിപാടിക്ക് പോകേണ്ടി വരുമ്പോള്‍ തനിക്ക് മേക്കപ്പ് സാധനങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ശ്രദ്ധയില്‍പ്പെട്ടതും ചോദിച്ചതും. വീടിനകത്തും ഭര്‍തൃമാതാവ് മേക്കപ്പ് ഇട്ടാണ് നടക്കുന്നതെന്ന് യുവതി ആഗ്ര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മേക്കപ്പ് സാധനങ്ങളെ കുറിച്ച് ചോദിച്ചതിനെ തുടര്‍ന്ന് ഇക്കാര്യം ഭര്‍തൃമാതാവ് മകനോട് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. ഭര്‍ത്താവ് അമ്മയുടെ പക്ഷം പിടിക്കുകയായിരുന്നു.
നിലവിലെ പ്രശ്‌നം പറഞ്ഞു തീര്‍ത്താല്‍ മാത്രം പൂര്‍ണപരിഹാരം ഉണ്ടാകില്ലെന്നും യുവതി പറയുന്നത്. അമ്മ പറയുന്നത് മാത്രം കേള്‍ക്കുന്ന ഭര്‍ത്താവ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയാണെന്നും യുവതി പറയുന്നു. കൗണ്‍സലിംഗ് നല്‍കിയെങ്കിലും വിവാഹ മോചനം വേണമെന്ന ഉറച്ച നിലപാടിലാണ് യുവതി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News