ബ്രിസ്‌ബെയ്ന്‍ - ക്ലാസിക് പോരാട്ടമായി മാറിയ ബ്രിസ്‌ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന്റെ യുവനിരക്ക് എട്ട് റണ്‍സിന്റെ ഐതിഹാസിക വിജയം. 216 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയെ സ്റ്റീവ് സ്മിത്ത് (91 നോട്ടൗട്ട്) വിജയത്തിനടുത്തു വരെ എത്തിച്ചെങ്കിലും ഏഴു വിക്കറ്റെടുത്ത പുതുമുഖം ഷമാര്‍ ജോസഫ് മറുതലക്കലൂടെ വിജയം കണ്ടു. ലോക ടെസ്റ്റ് ചാമ്പ്യന്മാരെ തീര്‍ത്തും അപ്രതീക്ഷിതമായി വിന്‍ഡീസ് തോല്‍പിച്ചത് ടെസ്റ്റ് ചരിത്രത്തിലെ ഐതിഹാസിക ഏടായി മാറും. അവസാന ബാറ്റര്‍ ജോഷ് ഹെയ്‌സല്‍വുഡിനെ പുറത്താക്കി ഷമാര്‍ തന്നെയാണ് വിജയം പൂര്‍ത്തിയാക്കിയത് (11.5-0-68-7). അള്‍സാരി ജോസഫിന് രണ്ട് വിക്കറ്റ് കിട്ടി.
സ്‌കോര്‍: വെസ്റ്റിന്‍ഡീസ് 311, 193 ഓസ്‌ട്രേലിയ ഒമ്പതിന് 289 ഡിക്ല., 207WEST INDIES WIN!
— 7Cricket (@7Cricket) January 28, 2024
ONE OF THE BIGGEST UPSETS IN TEST MATCH HISTORY!#AUSvWI pic.twitter.com/V2IYEt3y2P
മുറിവേറ്റ ഉപ്പൂറ്റിയുമായി ബൗള്‍ ചെയ്ത ഷമാര്‍ നാല് ഓസീസ് ബാറ്റര്‍മാരുടെ കുറ്റി തെറിപ്പിച്ചു. കാമറൂണ്‍ ഗ്രീനും (42) മിച്ചല്‍ സ്റ്റാര്‍ക്കും (21) മാത്രമേ ഇന്നിംഗ്‌സിലുടനീളം ബാറ്റ് ചെയ്ത് പുറത്താവാതെ നിന്ന സ്മിത്തിന് കാര്യമായ പിന്തുണ നല്‍കിയുള്ളൂ.