ഗ്രാന്റ്സ്ലാം ചാമ്പ്യനാവുന്ന ഏറ്റവും പ്രായമേറിയ താരമായി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ ചരിത്രം കുറിച്ചിരിക്കുന്നു. ഗ്രാന്റ്സ്ലാം ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും പ്രായമുള്ള ഒരാൾ കിരീടമേറുന്നത്. ഓരോ വയസു പിന്നിടുമ്പോഴും താൻ പിറകോട്ടല്ല, കൂടുതൽ ശക്തനാകുന്നുവെന്നാണ് രോഹൻ ബൊപ്പണ്ണ പറയുന്നത്. പ്രൊഫഷണൽ ടെന്നീസിൽ കരിയറിലെ 500-ാം വിജയവും കടന്നാണ് ബൊപ്പണ്ണ ഗ്ലാന്റ്സ്ലാം നേടിയത്.
'ഞാൻ എന്നെത്തന്നെ 500 വിജയങ്ങളിൽ എത്തിച്ചുവെന്നത് ഒരു പ്രത്യേക വികാരമാണ്. ഈ യാത്രയിൽ ഒരുപാട് ത്യാഗങ്ങൾ ഉണ്ടായിട്ടുണ്ട്, ഈ സമയത്ത് ഒരുപാട് ആളുകൾ എനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസം ബൊപ്പണ്ണ പറഞ്ഞിരുന്നു. കോവിഡ് കാലത്താണ് താൻ കൂടുതൽ ആരോഗ്യവാനായതെന്നും ബൊപ്പണ്ണ വ്യക്തമാക്കുന്നു. 2020ൽ പകർച്ചവ്യാധിയുടെ സമയത്ത്, ഞാൻ അയ്യങ്കാർ യോഗ ചെയ്യാൻ തുടങ്ങി, അത് എന്റെ ആരോഗ്യത്തെ കാര്യമായി സ്വാധീനിച്ചു. ആഴ്ചയിൽ നാലു പ്രാവശ്യം 90 മിനിറ്റ് നേരം യോഗ ചെയ്തു. ഇത് മാനസികമായും തന്നെ കൂടുതൽ ശക്തനാക്കി. ടെന്നീസ് കളിക്കുമ്പോൾ ഞാൻ ചിന്തിക്കുന്ന രീതി എനിക്ക് വ്യക്തമായിരുന്നു. അത് എന്നിൽ വലിയ മാറ്റമുണ്ടാക്കി. ഈ രീതികൾ കഴിഞ്ഞ വർഷം തനിക്ക് ഏറെ നേട്ടങ്ങൾ സമ്മാനിച്ചുവെന്നും ബൊപ്പണ്ണ പറഞ്ഞു. ഗ്രാന്റ്സ്ലാമുകളുടെ അരനൂറ്റാണ്ടിലേറെ നീണ്ട ചരിത്രത്തിൽ സ്വന്തം നാമം എഴുതിയാണ് ബൊപ്പണ്ണ ഇന്ന് കിരീടം നേടിയത്. പതിനൊന്നാമത്തെ വയസില്‍ തുടങ്ങിയ വിജയഗാഥ 43-ലും ബൊപ്പണ്ണ തുടരുകയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)