പാരിസ് - ഈ വര്‍ഷം ജൂലൈയില്‍ നടക്കേണ്ട പാരിസ് ഒളിംപിക്‌സിന്റെ ദീപശിഖാ റാലിയില്‍ നിന്ന് ഫ്രഞ്ച് സുരക്ഷാ സേന 13 പേരെ ഒഴിവാക്കി. മയക്കുമരുന്ന് ഇടപാട് ബന്ധമുള്ളവരാണ് ഇവരില്‍ ചിലര്‍. മറ്റു ചിലരെ ഇസ്‌ലാമിസ്റ്റ് ബന്ധം ആരോപിച്ചാണ് ഒഴിവാക്കിയതെന്ന് വലതു തീവ്ര നിലപാടുകാരനായ ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മാനിന്‍ അറിയിച്ചു. തനിക്കെതിരെ ബ്രദര്‍ഹുഡ് ബന്ധം ആരോപിച്ചതിന് ഫുട്‌ബോളര്‍ കരീം ബെന്‍സീമ ഇദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
80 ദിവസം നീളുന്ന ദീപശിഖാ റാലിക്കായി 12,000 പേരെയാണ് അന്തിമ പരിശോധന നടത്തിയത്. മെയ് എട്ടിന് മാഴ്‌സെയില്‍ ആരംഭിക്കുന്ന റാലി ജൂലൈ 26 ന് ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചാണ് അവസാനിക്കുക.
പത്തു പേരെ ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാലാണ് ഒഴിവാക്കിയത്. ഇസ്‌ലാമിസ്റ്റ്, റഷ്യന്‍, വിദേശ ബന്ധം ആരോപിച്ച് മറ്റുള്ളവരെ തഴഞ്ഞു.
ഒളിംപിക് ദീപശിഖ കെടുത്താന്‍ വലിയ സന്നാഹം ഉണ്ടെന്നതിനാല്‍ ദീപശിഖ എവിടെയാണ് സൂക്ഷിക്കുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല.