Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബൈക്കുകളിൽ ഡെലിവറി ജോലി സൗദി പൗരൻമാർക്ക് മാത്രമാക്കുന്നു, പദ്ധതി ഘട്ടംഘട്ടമായി

റിയാദ്-സൗദിയിൽ ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ച് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്നതിൽനിന്ന് വിദേശികളെ വിലക്കുന്ന നിയമം പ്രാബല്യത്തിൽ. 14 മാസത്തിനുള്ളിൽ നിയമം ഘട്ടംഘട്ടമായി നടപ്പാക്കും. ഇതുസംബന്ധിച്ച് ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ച് ഡെലിവെറി മേഖലയിൽ ജോലി ചെയ്യുന്നവര്‍  യൂണിഫോം ധരിക്കണം.  വിദേശികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണം. അതേസമയം, സ്വദേശികള്‍ യൂണിഫോം ധരിക്കേണ്ടതില്ല. 

അറിയപ്പെടാത്ത മസ്ജിദ് ധ്വംസനങ്ങൾ; ദൽഹി മുതൽ പാക് അതിർത്തി വരെ 9000 പള്ളികൾ

നിസ്സാര തര്‍ക്കങ്ങള്‍ വേണ്ട, ഇനി എല്ലാവരും മോഹന്‍ ഭാഗവതിന്റെ ഉപദേശം കേള്‍ക്കണം-ഇഖ്ബാല്‍ അന്‍സാരി

സൗദിയില്‍ എത്ര എഞ്ചിനീയര്‍മാരുണ്ട്; എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും

ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം വഴി തങ്ങളുടെ ഡ്രൈവർമാർക്കായി ഫെയ്‌സ് വെരിഫിക്കേഷൻ ഫീച്ചർ സജീവമാക്കാൻ ഡെലിവെറി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ നിർബന്ധിക്കും. ലൈറ്റ് ട്രാൻസ്‌പോർട്ട് കമ്പനികൾക്ക് ഡെലിവെറിമേഖലയില്‍ പതിനാലു മാസത്തിന് ശേഷം വിദേശികളെ നിയോഗിക്കാനാകില്ലെന്ന് ചുരുക്കം. മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആന്റ് ഹൗസിംഗ് മന്ത്രാലയവുമായി ഏകോപിപ്പിച്ച് ലൈറ്റ് ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ പരസ്യം അനുവദിക്കാനും തീരുമാനമായി.
 

Latest News