നിസ്സാര തര്‍ക്കങ്ങള്‍ വേണ്ട, ഇനി എല്ലാവരും മോഹന്‍ ഭാഗവതിന്റെ ഉപദേശം കേള്‍ക്കണം-ഇഖ്ബാല്‍ അന്‍സാരി

അയോധ്യ-രാമക്ഷേത്ര പ്രശ്‌നത്തിന് ബി.ജെ.പിയാണ് അന്ത്യം കുറിച്ചതെന്നും നിസ്സാര പ്രശ്‌നങ്ങളില്‍ ഏറ്റുമുട്ടുന്ന സ്വഭാവം അവസാനിപ്പിക്കാന്‍ ഇനി എല്ലാവരും ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ ഉപദേശം കേള്‍ക്കണമെന്നും ഇഖ്ബാല്‍ അന്‍സാരി.
രാമജന്മഭൂമി-ബാബരി മസ്ജിദ് കേസില്‍ മുഖ്യപരാതിക്കാരില്‍ ഒരാളായിരുന്ന ഇഖ്ബാല്‍ അന്‍സാരി അയോധ്യയില്‍ മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

ബി.ജെ.പി ഭരണത്തില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം മാത്രമാണ് നടന്നത്. മറ്റൊന്നും സംഭവിച്ചിട്ടില്ല. രാമക്ഷേത്ര വിഷയം ബി.ജെ.പി അവസാനിപ്പിച്ചു. ബാബരി മസ്ജിദിനുള്ളില്‍ പ്രതിമ സ്ഥാപിച്ചത് കോണ്‍ഗ്രസാണെന്നും അവരാണ് ക്ഷേത്രത്തിനു തറക്കല്ലിട്ടതെന്നും മസ്ജിദിന്റെ തകര്‍ച്ചക്ക് വഴിവെച്ചതെന്നും എന്റെ പിതാവ് ഹാഷിം അന്‍സാരി ജീവിച്ചിരുന്നപ്പോള്‍ എല്ലാവരോടും പറഞ്ഞിരുന്നു. അദ്ദേഹം ആരോപിച്ചു.
കാശിയും മഥുരയും ഇപ്പോള്‍ ഏറ്റെടുക്കുകയാണല്ലോ എന്ന ചോദ്യത്തിന് രാജ്യത്ത് രാഷ്ട്രീയം കാരണം ഇതെല്ലാം സംഭവിക്കുമെന്നും  കോണ്‍ഗ്രസും കോണ്‍ഗ്രസും അത് തന്നെ ചെയ്തുകൊണ്ടിരുന്നതെന്നുമായിരുന്നു മറുപടി.

പ്രതിഷ്ഠാ ചടങ്ങില്‍  ആര്‍എസ്എസ് മേധാവി ഭഗവത് ജി ശരിയായ കാര്യങ്ങളാണ് പറഞ്ഞതെന്ന് ഇഖ്ബാല്‍ അനുസാരി പറഞ്ഞു.
തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനും ചെറിയ തര്‍ക്കങ്ങളില്‍ വഴക്കിടുന്ന ശീലം ഒഴിവാക്കാനുമാണ് ഭാഗവത് തന്റെ പ്രസംഗത്തില്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചത്.
500 വര്‍ഷത്തിന് ശേഷം രാം ലല്ല നാട്ടില്‍ തിരിച്ചെത്തിയത് നിരവധി ആളുകളുടെ തപസ്സുമൂലമാണെന്നും അവരുടെ കഠിനാധ്വാനത്തെയും ത്യാഗത്തെയും അഭിവാദ്യം ചെയ്യുന്നതായും ആര്‍എസ്എസ് മേധാവി പറഞ്ഞിരുന്നു.

രാജ്യത്തെ മുസ്ലിംകള്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് അന്‍സാരി പറഞ്ഞു. ഈ സമൂഹം അത്ര വിദ്യാസമ്പന്നരല്ലെന്നും സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  സ്വന്തമായി ചെറുകിട കച്ചവടം ചെയ്യുന്ന ഇവര്‍ക്ക് കലാപം ഇല്ലെങ്കില്‍ സമാധാനത്തോടെ ജീവിക്കാമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1949 ഡിസംബര്‍ 22ന് ബാബരി മസ്ജിദില്‍ രാംലല്ല വിഗ്രഹം പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിന് രാമന്‍ ഇന്നലെ അയോധ്യയില്‍ വന്നിട്ടില്ലെന്നും 1949 ഡിസംബര്‍ മുതല്‍ അവിടെയുണ്ടെന്നുമായിരുന്നു മറുപടി.
തിങ്കളാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ പുതിയ രാമലല്ല പ്രതിമയുടെ പ്രതിഷ്ഠ നടത്തിയത്.

ഈ വാർത്തകൾ വായിക്കുക

സൗദിയില്‍ എത്ര എഞ്ചിനീയര്‍മാരുണ്ട്; എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും

ഇന്ത്യ മുന്നണിയില്‍ ഇടതുപക്ഷം വല്യേട്ടന്‍ കളിക്കുന്നു, അതൃപ്തി പ്രകടിപ്പിച്ച് മമത

മുൻ അൽഖായിദക്കാരെ യു.എ.ഇ റിക്രൂട്ട് ചെയ്തുവെന്ന് ബി.ബി.സി; രാഷ്ട്രീയ കൊലകൾക്ക് ഫണ്ട് നൽകി

 

Tags

Latest News