'മലയാളികളെ മുഴുവന്‍ അര്‍ണാബ് ഗോസ്വാമി നാണം കെട്ടവര്‍ എന്ന് വിളിച്ചു എന്ന പ്രചരണം കള്ളമാണ്.
അര്‍ണാബ് താന്‍ കണ്ടതില്‍ വെച്ചേറ്റവും 'നാണം കെട്ട കൂട്ടം' എന്ന് വിളിച്ചത് ഒരു സംഘം കോണ്‍ഗ്രസ്സ്/ഇടത് നേതാക്കളെയാണ് . മലയാളികളെ അല്ല. എന്നൊക്കെ പറഞ്ഞു ഒരു കൂട്ടം സംഘികളും മൃദു സംഘികളും അവര്‍ പറയുന്നത് കേട്ട് സംശയം തോന്നിയ ' നിഷ്‌കളങ്കരും ' ഇറങ്ങിയിട്ടുണ്ട്.
ഒരു വാചകം വെച്ചല്ല ഒരു ചര്‍ച്ചയെ വിലയിരുത്തേണ്ടത്.
'ആ വീഡിയോ എത്ര തവണ കണ്ടാലും രണ്ട് ആര്‍ഗ്യുമെന്റുകളാണുണ്ടാവുക...
ഒന്ന് കേരളീയരുടെ സ്വഭാവ വിശേഷണങ്ങള്‍ വിവരിച്ച് തുടങ്ങിയിടത്ത് പിന്നെ ദിസ് ഗ്രൂപ്പ് എന്ന് പറയുമ്പോള്‍ സ്വാഭാവികമായും സബ്ജക്ട് കേരളീയര്‍ തന്നെ....
രണ്ടാമത്തേത്.... ആ ഗ്രൂപ്പ് പിന്നീട് പറയുന്നത് പോലെ ലൈഫ്റ്റ് & കോണ്‍ഗ്രസ് ..... ദേശദ്രോഹികള്‍ ആണെങ്കില്‍ മലയാളികളിലെ ബി.ജെ.പി സംഘപരിവാര്‍ അല്ലാത്തവര്‍ എല്ലാവരും പെട്ടു...
അപ്പോള്‍ രണ്ടായാലും അയാളുടെ ടാര്‍ജറ്റ് കേരളീയര്‍ തന്നെയെന്ന് നിസ്സംശയം പറയാം... പിന്നെ ഇതിനൊക്കെ കാരണമാക്കിയ വിഷയം യു.എ.ഇ യുടെ 100 മില്യണ്‍ ഓഫറിനെ കുറിച്ചുള്ളതാണെങ്കില്‍.. അതാണ് ആന്റി നേഷണല്‍ കോണ്‍സ്പിരസി എങ്കില്‍ അതിന്റെ തുടക്കം മോഡിക്ക് കിട്ടിയ ഓഫറിന് നന്ദി പറഞ്ഞു കൊണ്ടുള്ള ട്വീറ്റ് അല്ലേ.... നമ്മുടെ ഇങ അതൊന്ന് വിശദമാക്കി അത്രയല്ലേയുള്ളൂ...
അര്‍ണബ് ഇംപാര്‍ഷ്യല്‍ ആയിരുന്നെങ്കില്‍ മോഡിയെ കൂടി പരാമര്‍ശിക്കണമായിരുന്നു...'
എന്നാല്‍ പലരും നിഷ്‌കളങ്കമായി അര്‍ണാബ് മലയാളികളെ പറഞ്ഞില്ലല്ലോ, വീഡിയോ ഉണ്ടോ എന്നൊക്കെ എല്ലാം അറിഞ്ഞിട്ടും ചോദിക്കുമ്പോ കുറെ സാധാരണക്കാര്‍ കണ്‍ഫ്യുഷനില്‍ ആവുന്നുണ്ട്.






