പ്രാണപ്രതിഷ്ഠയിൽ അമ്പും വില്ലുമേന്തി രാമനും സീതയുമായി കുട്ടികൾ സ്‌കൂളിൽ; വിമർശവുമായി എസ്.എഫ്.ഐ രംഗത്ത്  

പത്തനംതിട്ട - അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ കുട്ടികൾ സ്‌കൂളിലെത്തിയത് ശ്രീരാമ സീതാ വേഷങ്ങളണിഞ്ഞ് അമ്പും വില്ലുമായി. പത്തനംതിട്ട ജില്ലയിലെ പന്തളത്തെ അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ് കൈയിൽ അമ്പും വില്ലുമേന്തി ശ്രീരാമ, സീത വേഷവിധാനവുമായി എത്തിയത്. 

വയനാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച്‌ നഗ്‌നചിത്രം പകർത്തി; കാഴ്ചവയ്ക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ

'അഞ്ചല്ല, 500 പെൺകുട്ടികളെ ഇഷ്ടമാണ്'; ശുഹൈബ് മാലികിന്റെ വാക്കുകൾ വൈറൽ, ശുഹൈബിന്റെ വീട്ടുകാർക്കും ഇഷ്ടം സാനിയയെ

പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

 പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി സ്‌കൂളിലെ ആഘോഷ പരിപാടിയുടെ ഭാഗമായാണ് കുട്ടികൾ എത്തിയതെന്നാണ് പറയുന്നത്. പ്രൈമറി ക്ലാസിലെയും മുതിർന്ന ക്ലാസിലെയും കുട്ടികളാണ് ഇപ്രകാരം എത്തിയത്. സംഭവത്തിൽ പ്രതികരണവുമായി എസ്.എഫ്.ഐ രംഗത്തെത്തി.
 സ്‌കൂൾ അധികൃതരുടെ നിർദേശപ്രകാരം വിദ്യാർത്ഥികളെ വേഷം കെട്ടിച്ചത് മതേതര മൂല്യങ്ങളെ തകർക്കുന്ന നടപടിയാണെന്ന് എസ്.എഫ്.ഐ വിമർശിച്ചു. ബാലവകാശ കമ്മിഷനിൽ പരാതി നല്കുമെന്നും എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു. 
 അതേസമയം, എസ്.എഫ്.ഐയുടെ വിമർശം കാര്യമാക്കുന്നില്ലെന്നും ശ്രീകൃഷ്ണ ജയന്തി ഉൾപ്പെടെയുള്ള എല്ലാം സ്‌കൂളിൽ ആഘോഷിക്കാറുണ്ടെന്നുമാണ് സ്‌കൂൾ അധികൃതരുടെ നിലപാട്.

Latest News